തിരുവനന്തപുരം: ജി.എസ്.ടി തുടരുന്ന അവ്യക്തത സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായി പരാതി. ജി.എസ്.ടി നിലവില്‍ വന്ന് രണ്ടു ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്‍ കൂടതല്‍ പരാതികള്‍ ഉയരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്‍ സാധാരണക്കാരെ വെട്ടിലാക്കിയത്.

ഹോട്ടലുകള്‍ക്കു പുറമെ മറ്റു കച്ചവടക്കാരും ജി.എസ്.ടി ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. എ.സി ഹോട്ടലുകളിലെ ഭക്ഷണത്തിന് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. നോണ്‍ എ.സിയില്‍ ഇത് 12 മുതല്‍ 15 ശതമാനം വരെയാണ്. ഇത് മുഴുവന്‍ ഭക്ഷണം കഴിക്കുന്ന ആളുകളില്‍ നിന്നും ഈടാക്കുന്ന രീതിയാണ് കച്ചവടക്കാര്‍ സ്വകരിക്കുന്നത്. ഇതോടെ ജി.എസ്.ടി.യുടെ ചൂട് ശരിക്കറിയുന്നത് ഉപഭോക്താക്കളായ സാധാരണക്കാരാണ്.