Culture
വരവറിയിച്ച് രാഹുല്‍, പിടി വിടാതെ മോദി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി എന്ന രാഷ്ട്രീയ നേതാവിനെ ഉരച്ചുനോക്കുന്ന പോര്‍ക്കളമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. ഉരയ്ക്കുന്തോറും തിളങ്ങുന്ന വജ്രമാണ് താനെന്നു തെളിയിക്കാന്‍ രാഹുലിന് ആയിരിക്കുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ വിജയം കൊയ്തത് മോദിയാണെങ്കില്‍ ‘യഥാര്‍ത്ഥ’ വിജയം നേടിയത് രാഹുലാണ്. ബി.ജെ.പിക്ക് ഈസി വാക്കോവര്‍ ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന പോരാട്ടത്തില്‍ നിന്ന് ഇഞ്ചോടിഞ്ച് യുദ്ധത്തിലേക്ക് തെരഞ്ഞെടുപ്പിനെ എത്തിച്ചു എന്നതാണ് രാഹുലിന്റ വിജയം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി നിറഞ്ഞ യാഥാര്‍ത്ഥ്യമായി രാഹുല്‍ അവതരിച്ചു എന്നത് ബി.ജെ.പിക്ക് കാണാതിരിക്കാനാവില്ല. പാര്‍ട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുത്ത വേളയില്‍ക്കൂടിയാണ് വിജയത്തിനു സമാനമായ പരാജയം രാഹുലിനെ തേടിയെത്തിയത്. ഇത് കോണ്‍ഗ്രസിന് നവോന്മേഷം പകരുമെന്നത് തീര്‍ച്ചയാണ്.
പ്രധാനമന്ത്രി മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആഗ്രഹിച്ച വിജയമല്ല ഗുജറാത്തിലേത്. 150 സീറ്റാണ് അമിത് ഷാ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അമ്പത് സീറ്റിലേറെ താഴ്ന്നാണ് പാര്‍ട്ടിയുടെ സീറ്റുനില. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും മുമ്പാണ് രാഹുല്‍ഗാന്ധി നവ്‌സര്‍ജന്‍ ഗുജറാത്ത് പേരില്‍ സംസ്ഥാനത്തെ ഇളക്കിമറിച്ച് യാത്ര നടത്തിയത്. സെപ്തംബറില്‍ ആരംഭിച്ച നാലു ഘട്ട യാത്രയില്‍ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുമായാണ് രാഹുല്‍ സംവദിച്ചത്. വലിയ റാലികള്‍ക്കൊപ്പം ചെറിയ പ്രചാരണ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിനും രാഹുല്‍ ശ്രദ്ധ കാണിച്ചു.
പതിവില്‍ നിന്നു ഭിന്നമായി ഗുജറാത്തില്‍ അസാമാന്യമായ നേതൃശേഷിയാണ് രാഹുല്‍ പുറത്തെടുത്തത് എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവു പോലുമില്ലാതെയാണ് ഈ മത്സരം കാഴ്ചവെക്കാനായത് എന്നതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് മാറ്റു കൂട്ടുന്നു.
അതേ പോലെ തിളക്കം കുറഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു വിജയമാണ് ഗുജറാത്തിലേത്. പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം കൊണ്ട് അവയെ എല്ലാം മറികടക്കാന്‍ മോദിക്കായി. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോട് ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ഗുജറാത്തിലെ ഫലം. എന്നാല്‍ വികാരത്തെ പ്രചാരണത്തില്‍ അതിജീവിക്കാന്‍ പോന്ന ഒരു സംസ്ഥാന നേതാവും ബി.ജെ.പിക്കുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് കച്ച കെട്ടി ഗുജറാത്തില്‍ തലങ്ങും വിലങ്ങും ഓടേണ്ടി വന്നു. പ്രചാരണത്തിന്റെ ചെറിയ കാലയളവില്‍ മാത്രം 30 റാലികളിലാണ് മോദി സംസാരിച്ചത്. തോറ്റാല്‍ അത് തന്റെ രാഷ്ട്രീയ ഭാവിക്കു മേല്‍ ഉയര്‍ത്തുന്ന അപകട സൂചനകളെ കുറിച്ച് മോദിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണത്തില്‍ നട്ടെല്ലൊടിഞ്ഞ വ്യാപാരി സമൂഹം, ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കോര്‍ തുടങ്ങിയ സാമുദായിക നേതാക്കളുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യങ്ങള്‍, രാഹുല്‍ഗാന്ധി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ തുടങ്ങിയവയെയും മറികടക്കാന്‍ മോദിക്കായി. രാഹുല്‍ ഗാന്ധി എതിരാളിയായി വളര്‍ന്നു കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ബി.ജെ. പിയും മോദിയും മനസ്സിലാക്കി എന്നതാണ് എടുത്തു പറയേണ്ടത്. രാഹുലിനെ പരിഹസിച്ചു തള്ളുന്ന പതിവു ഏര്‍പ്പാടിനെ കുറിച്ച് ബി.ജെ.പി പുനരാലോചന നടത്തേണ്ടി വരും.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

filim
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
india
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
-
Film19 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്