Video Stories
അട്ടിമറിച്ച് ഗുലിയേവ്
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വന്‍ അട്ടിമറി. സുവര്‍ണപ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വാന്‍ നീകര്കിനേയും ബഹാമാസിന്റെ ഇസാഖ് മക്വാലയേയും മറികടന്ന് അസര്ബൈജാന് വംശജനായ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് സ്വര്‍ണം കരസ്ഥമാക്കി.
400 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ നീകര്ക്കിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ ജറീം റിച്ചാര്‍ഡ് വെങ്കല മെഡലും കരസ്ഥമാക്കി. വാന്‍ നീകര്‍കും ഗുലിയേവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും 20.09 സെക്കന്റില്‍ ഗുലിയേവ് ഫിനിഷ് ലൈന്‍ തൊട്ടു. ഫോട്ടോ ഫിനിഷിങ്ങിലാണ് നീകര്‍ക് രണ്ടാമതായത്. മൂന്നാം സ്ഥാനത്തുള്ള റിച്ചാര്‍ഡ്സും നീകര്‍കും 20.11 സെക്കന്റിലാണ് ഫിനിഷ് ലൈനിലെത്തിയത്.
എന്നാല്‍ ഫോട്ടോഫിനിഷില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് നീകര്‍ക് വെള്ളി മെഡല്‍ നേടുകയായിരുന്നു. ഹീറ്റ്സില്‍ തനിച്ച് ഓടി റെക്കോര്‍ഡിട്ട ഇസാഖ് മക് വാലക്ക് ആറാം സ്ഥാനത്തെത്താനെ ആയുള്ളൂ. ഇതൊരു ഞെട്ടലൊന്നുമല്ല, യാഥാര്‍ത്ഥ്യമാണ്. നേട്ടത്തില്‍ അഭിമാനം തോന്നുന്നു, മത്സര ശേഷം ഗുലിയേവ് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും സുന്ദര നിമിഷമാണിത്. ലോകത്തെ മികച്ച അത്ലറ്റുകളോടൊപ്പമാണ് താന്‍ ഏറ്റുമുട്ടിയത്. ഇത്തവണ മറ്റുള്ളവരെ ആകാംക്ഷയോടെ നോക്കിയത് പോലെ ഇനി എന്നെയായിരിക്കും അടുത്ത മീറ്റില്‍ നോക്കുകയെന്നും ഗുലിയേവ് പറഞ്ഞു. ബോള്‍ട്ടിന് പിന്നില്‍ നേരത്തെ ജൂനിയര്‍ തലത്തില്‍ ഏറ്റവും വേഗതയുള്ള 200 മീറ്റര്‍ ഓട്ടക്കാരനായിരുന്നു ഗുലിയേവ്.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് 27കാരനായ ഈ തുര്‍ക്കി താരം. അതേ സമയം വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ കോറി കാര്‍ട്ടര്‍ 53.07 സെക്കന്റോടെ സ്വര്‍ണം കരസ്ഥമാക്കി.
അമേരിക്കയുടെ തന്നെ ദലീല മുഹമ്മദ് വെളളിയും ജമൈക്കയുടെ റിസ്താനന്ന ട്രേസി വെങ്കലവും നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ 17.68 മീറ്റര്‍ ചാടി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലര് സ്വര്‍ണവും അമേരിക്കയുടെ തന്നെ വില്‍ ക്ലേ വെള്ളിയും നേടി. പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ എവോറക്കാണ് വെങ്കലം. മീറ്റില്‍ ഇന്ന് വനിതകളുടെ ഹൈജംപ്, 100 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്മാരുടെ ജാവലിന്‍ ത്രോ, 5000 മീറ്റര്‍ ഓട്ടം, പുരുഷ, വനിത വിഭാഗം നാല് ഗുണം 100 മീറ്റര്‍ റിലേ ഫൈനലുകള്‍ നടക്കും.
മീറ്റില്‍ എട്ട് ദിവസം പിന്നിടുമ്പോള്‍ ആറു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളുമായി അമേരിക്കയാണ് മുന്നില്‍. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയുമടക്കം ഏഴ് മെഡലുകളുമായി കെനിയ രണ്ടാം സ്ഥാനത്തും രണ്ടു സ്വര്‍ണമടക്കം അഞ്ചു മെഡലുമായി ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

