Connect with us

kerala

ഗ്യാന്‍വാപി മസ്ജിദ്: പള്ളി കമ്മിറ്റിയുടെ ഹര്‍ജി തള്ളി; ഹിന്ദു സ്ത്രീകളുടെ ആവശ്യം പരിഗണിക്കുമെന്ന് വാരണസി കോടതി

കേസില്‍ തുടര്‍വാദം ഈ മാസം 22ന് നടക്കും.

Published

on

വാരണസി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് പള്ളി പരിപാലന കമ്മിറ്റി നല്‍കിയ ഹര്‍ജി വാരണസി കോടതി തള്ളി. മസ്ജിദില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. നിത്യാരാധാന വേണമെന്ന ആവശ്യത്തില്‍ തുടര്‍വാദം നടക്കുമെന്നും കോടതി അറിയിച്ചു.

1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം. എന്നാല്‍ ആരാധനാ നിയമം തടസ്സമല്ലെന്ന് കോടതി പറഞ്ഞു. കേസില്‍ തുടര്‍വാദം ഈ മാസം 22ന് നടക്കും.

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇവിടെ നിത്യേന പൂജ നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന് ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വാദം. പരാതിക്കെതിരെ മസ്ജിദ് പരിപാലന കമ്മിറ്റി കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു.

മസ്ജിദ് വഖഫ് സ്വത്താണെന്നും ഹിന്ദുവിഗ്രഹമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വരാണസിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

kerala

‘പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തി’: എം.എസ്.എഫ്‌

പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്

Published

on

നീറ്റ് പ്രവേശന പരീക്ഷാ തിരിമറി വിവാദങ്ങൾ കെട്ടഴിയുന്നതിനു മുൻപ് തന്നെ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയത് കേന്ദ്ര സർക്കാർ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.

പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്. കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും പതിവായി പരീക്ഷകളിൽ കൃത്രിമം കാണിച്ച് ഇന്ത്യയുടെ ഭാവി പ്രതീക്ഷകളെ നിരാശപ്പെടുത്തരുതെന്നും സാജു കൂട്ടിച്ചേർത്തു.

പരീക്ഷാ തട്ടിപ്പുകൾ തടയാൻ നടപടിയെടുക്കുന്നതിന് പകരം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഭയാനകമായ സംഭവവികാസങ്ങളെ എം.എസ്.എഫ് അപലപിച്ചു.

Continue Reading

kerala

താമരശ്ശേരിയിൽ സ്കൂട്ടർ ലോറിക്കടിയിപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Published

on

താമരശ്ശേരി: താമരശ്ശേരിയിൽ സ്കൂട്ടർ റോഡിൽ മറിഞ്ഞ് വീണ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) നെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താമരശ്ശേരി- മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ റോഡിൽ മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ റോഡിലേക്ക് തെറിച്ചു വീണ ജീവന്റെ ശരീരത്തിലൂടെ അതേ ദിശയിൽ നിന്നും വന്ന ലോറി കയറിയിറങ്ങി. ജീവനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

പൊലീസുകാർക്കിടയിലെ ആത്മഹത്യ: അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി

Published

on

കൊച്ചി: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദവും കാരണം പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്.

30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി. പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണെന്ന് വാർത്തകളിൽ പറയുന്നു. പൊലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാർ ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.

Continue Reading

Trending