X

രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു

 

ന്യൂ ഡല്‍ഹി: ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരഗിണിച്ചപ്പോള്‍ വീട്ടു തടങ്കലില്‍ പീഢിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ അഛന്‍ അശോകന്‍ മറുപടി പറയണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എന്‍.ഐ.എ തന്നോട് ഭീകരവാദിയെ പോലെയാണ് പെരുമാറിയതെന്ന ഹാദിയയുടെ ആരോപണത്തില്‍ മറുപടി പറയാന്‍ എന്‍.ഐ.എ ക്കും കോടതി സമയം അനുവദിച്ചു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. ഇസ്ലാം മതത്തില്‍ നിന്നും പിന്‍മാറണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഹാദിയ സത്യവാങ്മുലം നല്‍കിയത്. കൂടാതെ വീട്ടു തടങ്കലില്‍ മാതാപിതാക്കള്‍ പീഢിപ്പിച്ചെന്നും ഹാദിയ ആരോപിച്ചിരുന്നു. ഇതില്‍ രാഹുല്‍ ഈശ്വറിനെതിരായ ആരോപണമാണ് ഹാദിയ പിന്‍വലിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ് നടന്നത്. ഇത് മാനഭംഗക്കേസല്ലെന്നും കോടതി പറഞ്ഞു. വിദേശറിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവിരമുണ്ടെങ്കില്‍ സര്‍ക്കാരല്ലേ ഇടപെടേണ്ടതെന്നും കോടതി ചോദിച്ചു

chandrika: