kerala
ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റ് ക്രമ നമ്പര്‍ 1018 മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടി ഇത്തവണ ഹജ്ജിന് അവസരം.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റ് ക്രമ നമ്പര്‍ 1018 മുതല്‍ 1173 വരെയുള്ളവര്‍ക്ക് കൂടി ഇത്തവണ ഹജ്ജിന് അവസരം. പുതുതായി തിരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടച്ച് രശീതിയും അനുബന്ധ രേഖകളും ജൂണ്‍ 10 നകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2710 717, 04832717572.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
kerala
കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്
കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സൗത്ത് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണ്ടെത്തല്‍. എളയാവൂര്‍ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.
-
News23 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

