Connect with us

gulf

ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; ഇന്ത്യക്ക് 1.75 ലക്ഷം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ (2022) ഹജ്ജിനു 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചത്.

Published

on

ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. ഇതു പ്രകാരം ഈ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സഊദി 1,75,025 സീറ്റാണ്. സഊദി അറേബ്യയുടെ ഹജ്ജ് – ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ഡപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുത്താശുമാണ് വിവിധ രാജ്യങ്ങളിലെ ഹജ്ജ് മന്ത്രാലയ പ്രതിനിധികളുമായി കരാര്‍ ഒപ്പുവെക്കുന്നത്. ഇതിന്റെ ഭാഗമായി ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തെ ജിദ്ദ ഡോമില്‍ നടക്കുന്ന എക്‌സ്ബിഷനില്‍ വച്ചാണ് ഇന്ത്യയുമായുള്ള കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യക്കു വേണ്ടി കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമാണ് കരാറില്‍ ഒപ്പുവെച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ (2022) ഹജ്ജിനു 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചത്. 2019 ല്‍ രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചതും 2019ലാണ്. സഊദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അനുവദിച്ച പ്രത്യേക ക്വാട്ട കൂടി (25,000) ഉള്‍പ്പെടുത്തിയായിരുന്നു ഇത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം 2020ലും 2021ലും സഊദിക്ക് അകത്തു നിന്നുള്ളവര്‍ക്ക് മാത്രമായി ഹജ്ജ് തീര്‍ത്ഥാടനം പരിമിതപ്പെടുത്തിയതിനാല്‍ ഇന്ത്യ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരു തീര്‍ത്ഥാടകര്‍ക്കും നേരിട്ട് അവസരം ലഭിച്ചിരുന്നില്ല.

കോവിഡ് നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുകള്‍ വന്ന 2022ല്‍ 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചത്. ഇത്തവണ ഇത് 1.75 ലക്ഷമായി ഉയര്‍ന്നതോടെ ഹജ്ജ് തീര്‍ത്ഥാടക പ്രവാഹം കോവിഡന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും തീര്‍ത്ഥാടനത്തിന് അനുവദിച്ച മൊത്തം ക്വാട്ടയാണ് 1.75 ലക്ഷം. ലഭ്യമായ ക്വാട്ട പ്രകാരം, സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു വരുന്ന കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് തീര്‍ത്ഥാടനത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending