Connect with us

Football

ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കി ജര്‍മ്മനി

റൂഡി ഫോളര്‍ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കും.

Published

on

ജപ്പാനെതിരായ സൗഹൃദ മത്സരത്തിലെ തോല്‍വിക്ക് ശേഷം പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കി ജര്‍മ്മനി. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് ജര്‍മ്മനി ജപ്പാനോട് തോറ്റത്. രണ്ട് വര്‍ഷത്തോളം ഹാന്‍സി ജര്‍മ്മനിയുടെ പരിശീലകനായിരുന്നു. 1926ല്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് ടീം അധികൃതര്‍ ഒരു പരിശീലകനെ പുറത്താക്കുന്നത്. റൂഡി ഫോളര്‍ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കും. 2002ല്‍ ജര്‍മ്മനിയെ ഫൈനലില്‍ എത്തിച്ചത് റൂഡി വോല്ലര്‍ ആണ്.

ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരിശീലകനെ പുറത്താക്കിയതെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ തലവന്‍ ബെര്‍ന്‍ഡ് ന്യൂഎന്‍ഡോര്‍ഫ് പറഞ്ഞു. അടുത്ത വര്‍ഷം യൂറോ കപ്പ് ജര്‍മ്മനിയില്‍ നടക്കാനിരിക്കുകയാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയണമെന്നും ജര്‍മ്മന്‍ ഫുട്‌ബോള്‍ തലവന്‍ വ്യക്തമാക്കി.

സമീപകാലത്ത് ജര്‍മ്മന്‍ ഫുട്‌ബോള്‍ കടുത്ത തോല്‍വികളാണ് നേരിടുന്നത്. 2002 ലോകകപ്പ് ഫൈനലിസ്റ്റുകളും 2006ലും 2010ലും മൂന്നാം സ്ഥാനക്കാരുമാണ് ജര്‍മ്മനി. 2014 ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടി. എന്നാല്‍ 2018ലും 2022ലും മുന്‍ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 2024ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പില്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ലക്ഷ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. മ്യാന്മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ നോക്കൗട്ടില്‍ പ്രവേശിക്കുന്നത്.

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി. 23ആം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യക്കായി നായകന്‍ ഗോള്‍ നേടുന്നത്.

റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം ഗോളാക്കി. 74ആം മിനിട്ടില്‍ ഒരു ഹെഡറിലൂടെ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയെ നേരിടും.

 

Continue Reading

Football

ഐഎസ്എല്‍ അരങ്ങേറ്റത്തില്‍ പഞ്ചാബിനും ചെന്നൈയിക്കും തോൽവി

ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

Published

on

കൊല്‍ക്കത്തയിൽ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിക്കും ചെന്നൈയ്ക്കും തോൽവി .മോഹന്‍ ബഗാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ ഒഡീഷ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി.ജേസണ്‍ കമ്മിംഗ്‌സ്, ദിമിത്രി പെട്രാടോസ്, മന്‍വീര്‍ സിംഗ് എന്നിവരാണ് മോഹന്‍ ബഗാന്റെ ഗോളുകള്‍ നേടിയത്. . ജെറി മാവ്മിംഗ്തങ്ക, ഡിയേഗോ മൗറീസിയോ എന്നിവരാണ് ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

Continue Reading

Football

ഐഎസ്എല്‍ 10ാം സീസണ് ഇന്ന് കിക്കോഫ് : കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ബംഗളൂരു എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍

മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് രാത്രി 8ന്

Published

on

കൊച്ചി: ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിന്റെ പത്താം സീസണ് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടക്കം. മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് രാത്രി 8ന്.

കഴിഞ്ഞ പ്ലേ ഓഫിലേറ്റ മുറിവിന്റെ കണക്ക് ഇന്ന് തീര്‍ക്കാനുറച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിനെതിരെ ഇന്ന് ബൂട്ട് കെട്ടുന്നത്. കിരീടം മാത്രം ലക്ഷ്യമിട്ട് ഒരുപിടി മാറ്റങ്ങളോടെ പുതുമന്ത്രവും തന്ത്രവുമായാണ് അഡ്രിയന്‍ ലൂണയുടെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വരുന്നത്. തോല്‍വിയെപ്പറ്റി ചിന്തിക്കാന്‍ പോലുമാകാത്ത മുന്‍ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും വിജയത്തുടക്കമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് 18ലും സൂര്യ ടിവിയിലും തത്സമയം കാണാം.

Continue Reading

Trending