india
ഹനുമാന് ജയന്തി സംഘര്‍ഷം; 21 പേര് അറസ്റ്റില്‍, റാലിയില്‍ വാളും തോക്കുകളും
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ ഹനുമാന് ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചുള്ള ശോഭായാത്രക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റു ചെയ്തതായി പൊലീസ്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്നും ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.
വാളുകള്‍, തോക്കുകള്‍, ഹോക്കി സ്റ്റിക്കുകള്‍ തുടങ്ങിയ ആയുധവുമായി റാലിയില്‍ പങ്കെടുത്തവര്‍ മുസ്ലിംകള്ക്ക് നേരെ കൊലവിളി മുഴക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറിയത്. ജഹാംഗിര്‍പുരിയില്‍ ശോഭായാത്ര പള്ളിക്കു മുന്നിലെത്തിയതോടെ ഒരു വിഭാഗം അക്രമത്തിനു മുതിരുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലായി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നേരത്തെ തന്നെ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ല. രൂക്ഷമായ കല്ലേറില്‍ സംഘര്‍ഷം തടയാനെത്തിയ എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയില്‍ നിന്നുണ്ടായ വെടിവെപ്പില്‍ ഒരു എസ്.ഐക്കും പരിക്കേറ്റു. എസ്.ഐ മേദാലാല്‍ മീണയുടെ ഇടതു കൈയ്ക്കാണ് വെടിയേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്.
ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുനേരെ പള്ളിക്കു മുന്നില്‍ നിന്ന ഒരാള്‍ വാക്കേറ്റത്തിനു മുതിര്‍ന്നതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. അതേസമയം ശോഭായാത്രയില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം ആയുധങ്ങളുമായാണ് എത്തിയിരുന്നതെന്നും ഇവര്‍ പള്ളിക്കു മുന്നിലെത്തിയതോടെ അക്രമത്തിനു മുതിര്‍ന്നതാണ് സംഘര്‍ഷത്തിനു കാരണമെന്നും പ്രദേശവാസിയായ നൂര്ജഹാന് ആരോപിച്ചു.
ഐ.പി.സി 147(കലാപമുണ്ടാക്കല്‍), 148 (മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307 (കൊലപാതക ശ്രമം), 120 ബി- (ക്രിമിനല്‍ ഗൂഢാലോചന), 186 – (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 353 (കൃത്യനിര്‍വഹണത്തിനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍), 323 (മുറിവേല്‍പ്പിക്കല്‍), 436 (തീവെപ്പ്), 34(കുറ്റകൃത്യം ചെയ്യണമെന്ന പൊതു ഉദ്ദേശ്യത്തോടടെ സംഘം ചേരല്‍) എന്നിവ പ്രകാരവും ആയുധ നിയമത്തിലെ 27ാം വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ക്കുനേരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 50ലധികം പേര് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം തലസ്ഥാന നഗരിയിലുണ്ടായ ഏറ്റവും വലിയ വര്‍ഗീയ സംഘര്‍ഷമാണ് ജഹാംഗീര്പൂരിയിലേത്. കലാപം തടയുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വന്‍ പൊലീസ് സന്നാഹത്തെ നേരത്തതന്നെ പ്രദേശത്ത് വിന്യസിച്ചിരുന്നതായുമാണ് പൊലീസ് വാദം. പ്രദേശത്തെ സി.സി.ടി. വി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കലാപത്തെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇതിനിടെ പൊലീസ് വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി(അമാന്‍ കമ്മിറ്റി) യോഗം ബി.ജെ.പി കൗണ്‍സിലറുടെ ഇടപെടലിനെതുടര്‍ന്ന് അലസിപ്പിരിഞ്ഞു. വിവിധ സാമുദായിക നേതാക്കളെ ഉള്‍കൊള്ളിച്ച് രൂപംനല്കിയ ആദര്‍ശ്നഗര്‍, മഹേന്ദ്രപാര്ക്ക്, ജഹാംഗിര്‍പുരി എന്നിവിടങ്ങളില്‍ നിന്നുള്ള അമാന്‍ കമ്മിറ്റികളാണ് ഡി.സി.പി രംഗനാനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.സംഘര്‍ഷത്തിനു പിന്നില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാരോപിച്ച് ബി.ജെ.പി കൗണ്‍സിലര്‍ ബഹളം വെച്ചതോടെ യോഗം അലസിപ്പിരിയുകയായിരുന്നു.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
india
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന് ക്ലാസിലും സ്കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന് മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്കൂള്‍ ഹെഡ്മാസ്റ്റര് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര് വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
india
ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന് തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന് പൊലീസിന് കൈമാറി.
ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന് ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports18 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
