വെല്ലുവിളി നിറഞ്ഞ വിക്കറ്റുകളില്‍ പന്തെറിയുന്നത് തന്നെയാണ് സ്പിന്നറെന്ന നിലയില്‍ കൂടുതല്‍ സന്തോഷം പകരുന്നതെന്ന് സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചെത്തുമെന്നും ഭാജി പറഞ്ഞു.

‘ മുഈന്‍ അലിയും റൂട്ടും സ്റ്റോക്ക്‌സുമെല്ലാം മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ ടെസ്റ്റിന്റെ ആദ്യ ദിനങ്ങളിലെ മികവ് ഈ യുവനിരക്ക് തുടരാന്‍ കഴിയണമെന്നില്ല. ടെസ്റ്റിന്റെ ആദ്യ ദിനങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ എഴുതിത്തള്ളാറായിട്ടില്ല’ ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ 46 ഓവറില്‍ 167 റണ്‍സ് വഴങ്ങിയ ആര്‍ അശ്വിനെയും ഭാജി പിന്തുണച്ചു. ചില ദിവസങ്ങളില്‍ അങ്ങനെയാണെന്നും എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും ഭാജി തുടര്‍ന്നു.