അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവിശ്വസനീയ ജയം നേടിയ ഡൊണാള്‍ഡ് ട്രംപ് തങ്ങളുടെ പൗരനാണെന്ന അവകാശവാദവുമായി പാകിസ്താന്‍ ടെലവിഷന്‍ ചാനല്‍. വസീറിസ്താന്‍ സ്വദേശിയായ ദാവൂദ് ഇബ്രാഹീംഖാനാണ് യുഎസ് പ്രസിഡണ്ടെന്ന അവകാശവാദമാണ് ചാനല്‍ ഉന്നയിക്കുന്നത്.

ഒരു മാസം മുമ്പുള്ള വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയില്‍ വൈറലായിരിക്കുന്നത്. ഇത് ചാനല്‍ റിപ്പോര്‍ട്ടല്ലെന്നും സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയാണെന്നും ചാനലവതാരക പറയുന്നുണ്ട്.

‘വസീറിസ്താനില്‍ 1954ലാണ് ട്രംപ് ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടിയതും അവിടെ നിന്നു തന്നെ. ഒരു വാഹനാപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ദാവൂദിനെ ബ്രിട്ടീഷ് ഇന്ത്യന്‍ സൈനിക തലവന്‍ ലണ്ടിനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 1955ല്‍ അമേരിക്കയിലെ ട്രംപ് കുടുംബം ദത്തെടുത്തതോട് കൂടിയാണ് പേര് മാറി ട്രംപായതെന്നും ചാനല്‍ വ്യക്തമാക്കുന്നു. തെളിവിനായി ചാനല്‍ ചെറുപ്പകാലത്തെ ട്രംപിന്റെ ചിത്രങ്ങളും കാണിക്കുന്നുണ്ട് വിഡിയോയില്‍.

https://www.youtube.com/watch?v=0f0mjZnumTA