Video Stories
ദാരിദ്ര്യത്തിനെതിരെ കോണ്‍ഗ്രസിന്റെ വിപ്ലവം

അഡ്വ. ഹരീഷ് വാസുദേവന്‍
ഏറ്റവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ്വരുത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജനസ്കീം രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്രമോദി ഓരോ പൗരനും 15 ലക്ഷം തരാമെന്ന് പറഞ്ഞതുപോലെയാകില്ലേ?
ഇതിനെ വിശാല, രാഷ്ട്രീയ, ഭരണഘടനാ അര്‍ത്ഥത്തിലാണ് കാണുന്നത്. പോയിന്റുകള്‍ വ്യക്തമാക്കാം.
1.ജീവനോപാധി ഒരാളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണോ? ആണെന്ന് പറഞ്ഞാല്‍ ഓരോ പൗരനും അതുറപ്പാക്കാനുള്ള ബാധ്യത സ്റ്റേറ്റിനു വരും. അതിനാലാവണം, അല്ല എന്നാണ് 1960 ല്‍ സുപ്രീംകോടതി വിധിച്ചത് (അകഞ 1960 ടഇ 932). എന്നാല്‍ 1976 സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തതോടെ ജുഡീഷ്യറിയുടെയും ചിന്തകള്‍ക്ക് മാറ്റംവന്നു. ഒരാളുടെ ഏക ജീവനോപാധി ഇല്ലാതാക്കുന്നത് വഴി അയാളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാമെന്നതിനാല്‍ ജീവനോപാധിക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തില്‍ അന്തര്ലീനമാണെന്നു കാണേണ്ടിവരുമെന്ന് 1986 ലെ ഓള്‍ഗ ടെല്ലിസും ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനും തമ്മിലുള്ള കേസില്‍ (അകഞ 1986 ടഇ 180) സുപ്രീംകോടതി മാറ്റി പറഞ്ഞു. അതായത്, ജീവനോപാധി ഇന്ന് ആര്‍ട്ടിക്കിള്‍ 21 ന്റെ ഭാഗമായി കാണേണ്ടിവരും.
- ഒരു അവകാശം ഭരണഘടനാ അവകാശമായി (രീിേെശൗേശേീിമഹ ൃശഴവ)േ അംഗീകരിക്കപ്പെട്ടു ആണ്ടുകള്‍ കഴിഞ്ഞാലും അത് നിയമപരമായ അവകാശമായി (േെമൗേീേൃ്യ ൃശഴവ)േ അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി.
ഉദാ: സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശമാണ് എന്ന വിധി ഉണ്ടായിട്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് വിവരാവകാശ നിയമം 2005 കൊണ്ടുവരികയും പൗരന് ചോദിക്കുന്ന വിവരം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തത്, അതൊരു േെമൗേീേൃ്യ ൃശഴവ േ(ശാുഹലാലിമേയഹല) ആയി മാറിയത്.
മായം ചേര്‍ക്കാത്ത ഭക്ഷണം കിട്ടാനുള്ള അവകാശം പൗരന്റെ ജീവിക്കാനുള്ള അവകാശമായി അംഗീകരിക്കപ്പെട്ടു എത്രവര്‍ഷം കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാനിയമം 2006 നിലവില്‍ വന്നതും, വിപണിയിലെ എല്ലാ ഭക്ഷണവും മായംചേര്‍ക്കാത്തതാണെന്നു ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിന്റേത് ആയതും. ഇങ്ങനെ ഓരോ ഭരണഘടനാ അവകാശം നിയമാവകാശമാക്കി മാറ്റുമ്പോള്‍ മാത്രമേ പൗരന്മാരുടെ ജീവിത ഗുണനിലവാരം വര്ധിക്കുന്നുള്ളൂ.
ഞശഴവ േീേ ജൃശ്മര്യ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ടെന്നു കരുതി ആ വിധിയുടെ കോപ്പിയുമായി നിങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവനെതിരെ സര്‍ക്കാരിനെ/പൊലീസിനെ സമീപിച്ചാല്‍ അവര്‍ കൈമലര്‍ത്തും. പ്രൈവസി സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമമൊന്നും തല്ക്കാലം വന്നിട്ടില്ല. അതിപ്പോഴുമൊരു ഇീിേെശൗേശേീിമഹ ഞശഴവ േആണ്. ടമേൗേീേൃ്യ ഞശഴവ േആയിട്ടില്ല. എട്ടിലെ പശു പുല്ല് തിന്നില്ല.
ങശിശാൗാ ശിരീാല / ജീവനോപാധി ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതാണ് രാഹുലിന്റെ പ്രഖ്യാപനത്തിന്റെ കാതല്‍. അതൊരു അവകാശമായി പ്രായോഗികമായി അംഗീകരിക്കപ്പെടാന്‍ പോകുന്നു. ഇത്തവണ നടന്നാലുമില്ലെങ്കിലും, 75 ശതമാനം പേര് ദരിദ്രരായി തുടരുന്ന രാജ്യത്ത് അതൊരു വലിയ വിപ്ലവകരമായ ആശയും പ്രതീക്ഷയുമാണ്. വലിയ തോതില്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തെ മുന്നോട്ട് നയിക്കും.
3.ചഞഋഏഅ (തൊഴിലുറപ്പ് പദ്ധതി) എന്ന ആശയം 2005 നു മുമ്പ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ കൊണ്ടുവരുമ്പോള്‍ ആളുകള്‍ അമ്പരന്നിട്ടുണ്ട്. ഗ്രാമീണ ഭാരതത്തിലെ പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമെങ്കിലും തൊഴില്‍, കൂലി ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ പതിനായിരക്കണക്കിന് രൂപ ചെലവിട്ട് പുതിയൊരു പദ്ധതി കൊണ്ടുവരിക എന്നത് നടക്കാത്ത കാര്യമായി പലരും കരുതി. എന്നാല്‍, 2005 ല്‍ അത് നിയമമായി. ഇന്ന് എന്റെയും നിങ്ങളുടെയും പറമ്പില്‍ വന്നു കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് വരെ സര്‍ക്കാര്‍ കൂലികൊടുക്കുന്ന, അതുവഴി ഇന്ത്യയിലെ ലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് ജീവനോപാധി ഉണ്ടാക്കുന്ന, പ്രതിവര്‍ഷം 60,000 കോടി രൂപ ചെലവാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് ചഞഋഏഅ. ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്പേയ് സര്‍ക്കാരിന്റെ വ്യാജ ക്യാംപെയ്ന് പൊളിഞ്ഞതും കര്‍ഷക ആത്മഹത്യയെപ്പറ്റിയുള്ള സായിനാഥിന്റെ തുടര്‍ലേഖനങ്ങളും മറ്റുമാണ് പിന്നീട് ചഞഋഏഅ ലേക്ക് വഴിവെച്ചത്. ഇന്നതില്‍ ആര്‍ക്കും അത്ഭുതമില്ല. - ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും മിനിമം വാര്‍ഷിക വരുമാനം 1,44,000 രൂപ ആക്കുമെന്നാണ് പ്രഖ്യാപനം. ഏറ്റവും ദരിദ്രരായ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഓരോ വര്‍ഷവും 1,44,000 രൂപവെച്ചു സര്‍ക്കാര്‍ കൊടുക്കുമെന്നല്ല രാഹുല്‍ പറഞ്ഞത്. വാര്‍ഷിക വരുമാനം 1,44,000 രൂപ ഉറപ്പ്വരുത്തുമെന്നാണ്. എന്നുവെച്ചാല്‍ ഇപ്പോള്‍ പ്രതിമാസം 6000 രൂപ കിട്ടുന്നവര്‍ക്ക് 6000 രൂപ കൂടി പ്രതിമാസം കൊടുക്കണം, 10,000 കിട്ടുന്നവര്‍ക്ക് 2000 കൊടുത്താല്‍ മതിയാകും. മുഴുവന്‍ പേര്‍ക്കും 72,000 വെച്ചു കൊടുത്താല്‍ 3.6 ലക്ഷം കോടി രൂപ വരും. ഇന്ത്യയിലെ ഇീൃുീൃമലേ ടീരശമഹ ഞലുെീിശെയശഹശ്യേ ഇനത്തില്‍ മൊത്തം വരേണ്ട തുക പോലും ഇത്ര വരില്ല. ഇത് കണ്ടെത്തുക വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇടഞ ഉള്‍പ്പെടെ പൂള് ചെയ്താല്‍, കോര്‍പ്പറേറ്റ് സബ്സിഡികള്‍ വെട്ടിക്കുറച്ചാല്‍, സൂപ്പര്‍ ലക്ഷ്വറി ടാക്സുകള്‍ കൊണ്ടുവന്നാല്‍, ജയറാം രമേഷിനെപ്പോലുള്ള വിഷണറികള്‍ ഉള്ളപ്പോള്‍ ഇതിന്റെ പകുതിയെങ്കിലും തുക ഉടന്‍ കണ്ടെത്തുന്നത് ഒരു വലിയ പ്രശ്നമാകുമെന്നു തോന്നുന്നില്ല.
- ആകെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ദരിദ്രരാണെന്നും അതി ദരിദ്രര്‍ പ്രതിദിനം 33 രൂപമാത്രം വരുമാനമുള്ളവരാണ് എന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. ആ ജനതക്ക് പ്രതിമാസം 6000 രൂപയെങ്കിലും ഉറപ്പാക്കാനായാല്‍ ദാരിദ്ര്യത്തിനെതിരെ മാനവരാശി നേടുന്ന വലിയൊരു വിജയമായിരിക്കും അത്. കള്ളപ്പണത്തിന്റെ സോഴ്സ് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ആധികാരിക പഠനങ്ങള്‍ പോലും നോക്കാതെ, ആര്.ബി.ഐയുടെ പോലും എതിര്‍പ്പ് മറികടന്നു മോദി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ എക്കൗണ്ടില്‍ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് കരുതുന്നില്ല. 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടില്‍ ഒറ്റത്തവണ നല്‍കുന്നത് പോലെയല്ല, ഒരു രാജ്യം അവിടുള്ള ദരിദ്രര്‍ക്ക് മാന്യമായ മിനിമം വരുമാനം സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാക്കും എന്ന വാഗ്ദാനം. അതില്‍ ‘സോഷ്യലിസം’ എന്ന നെഹ്റുവിന്റെ വലിയ രാഷ്ട്രീയമുണ്ട്. വിപ്ലവമുണ്ട്.
വിവരാവകാശ നിയമം, ചഞഋഏഅ പോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ നടപ്പാക്കിയ പാരമ്പര്യമുണ്ട് കോണ്‍ഗ്രസിന്. ആ അര്‍ത്ഥത്തില്‍ രാഹുലിന്റെ പ്രഖ്യാപനം ഒട്ടും അതിശയോക്തിയായി തോന്നുന്നേയില്ല. പകുതി പോലും നടപ്പാക്കപ്പെട്ടില്ലെങ്കില്‍പ്പോലും ൃലരീഴിശശെിഴ വേല യമശെര ശിരീാല മ െമ ൃശഴവ,േ ജനാധിപത്യത്തില്‍ അതൊരു വല്യ ചുവടുവെയ്പ്പാണ്. രാഹുല്‍, നിങ്ങള്‍ പ്രതീക്ഷ നല്കി.
Video Stories
ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി
കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന് ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്.

കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന് ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ജിസിന് അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാന്‍ നല്കിയ അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
crime3 days ago
ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍; ശിക്ഷ നാളെ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ
-
india3 days ago
കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്ത സംഭവം: മോചനം വൈകുന്നത് ഇന്ത്യയുടെ മതേതര സംവിധാനത്തിന് തന്നെ തിരിച്ചടി: ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി
-
News3 days ago
ഗസ്സയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 159 ആയി
-
kerala3 days ago
നടന് കലാഭവന്‍ നവാസ് അന്തരിച്ചു
-
kerala3 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
kerala3 days ago
ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത