തിരുവനന്തപുരം: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല.

വാഹനങ്ങള്‍ പതിവ് പോലെ സര്‍വീസ് നടത്തുന്നതിനാല്‍ പൊതുജീവിതം സാധാരണനിലയിലാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പ ധര്‍മസേനയും ഹനുമാന്‍ സേനയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കെ.എസ്.ആര്‍.ടി.സി പതിവു പോലെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്.