india
ഹാത്രാസ്: മാധ്യമങ്ങളേയും പ്രതിപക്ഷത്തെയും തടഞ്ഞ് യോഗി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന പ്രധാനരഹസ്യം ഇതാണ്
സര്‍വസന്നാഹങ്ങളുമൊരുക്കി ബിജെപി സര്‍ക്കാര്‍ ഹാത്രാസില്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതെന്താണ്?
ലക്നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. പെറ്റമ്മയെപ്പോലും പെണ്‍കുട്ടിയുടെ മൃതദേഹം ഒരുനോക്ക് കാണിക്കാതെ പൊലീസ് തന്നെ നേരിട്ട് മൃതദേഹം കത്തിച്ചു കളയുന്നു, രാഹുല്‍ ഗാന്ധിയെപ്പോലുള്ള ദേശീയ നേതാക്കളെപ്പോലും പൊലീസ് കയ്യേറ്റം ചെയ്ത് തിരിച്ചയക്കുന്നു, പെണ്‍കുട്ടിയുടെ വീട്ടുകാരെ ബന്ദികളാക്കുന്നു, ഗ്രാമം മുഴുവന്‍ പൊലീസ് വളയുന്നു, മാധ്യമങ്ങളെ മുഴുവന്‍ യുപി അതിര്‍ത്തിയില്‍ തടയുന്നു. എന്താണ് ഇത്രമേല്‍ പണിപ്പെട്ട് യോഗി സര്‍ക്കാര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്? യുപി സര്‍ക്കാറിന്റെ ഭ്രാന്തന് ചെയ്തികള്‍ ആരിലും സ്വാഭാവികമായി ഉണ്ടാക്കുന്ന ഒരുചോദ്യമാണിത്.
ഇതിന്റെ വേരുകള്‍ അന്വേഷിക്കുമ്പോഴാണ് ബിജെപിയും സംഘപരിവാറും കൊട്ടിഘോഷിക്കുന്ന വിശാല ഹിന്ദു ഐക്യത്തിനപ്പുറം ആര്‍എസ്എസ്-ബിജെപി അച്ചുതണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ജാതിരാഷ്ട്രീയം പുറത്തുവരുന്നത്. ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആ പ്രദേശത്തെ മേല്‍ജാതിക്കാരാണ്. ഏറെക്കാലമായി ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ദ്രോഹിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിക്രൂരമായ ജാതിക്കൊലയാണ് ഹാത്രാസില്‍ നടന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകമറിയുന്നതില്‍ നിന്ന് മറച്ചുപിടിക്കുക എന്നതാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയവര്‍ സവര്‍ണ വിഭാഗത്തില്‍ പെട്ടവരായപ്പോള് അവരെ രക്ഷിച്ചെടുക്കാന്‍ ബിജെപി നേതൃത്വം കാണിക്കുന്ന ഉത്സാഹമാണ് ഹാത്രാസില്‍ കാണുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ പൊലീസ് കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റും പ്രദേശത്ത് ക്യാമ്പ് ചെയ്ത് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ തടങ്കലിലാക്കി, ഹൈന്ദവാചാരങ്ങള്‍ പോലും പാലിക്കാതെയാണ് യോഗിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം പൊലീസ് മൃതദേഹം കത്തിച്ചുകളഞ്ഞത്. മോദിയുടെയും യോഗിയുടെയും ഇന്ത്യയില്‍ ദളിതന്റെ അവസ്ഥയെന്ത് എന്നാണ് ഹാത്രാസില്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
india
യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.
ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലൈസേഷന് നേടാനാണ് അവര്‍ ആഗ്രഹിച്ചത്.
india
ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.
india
ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്പ്രേയുമായി 15 പേര് അറസ്റ്റില്‍
റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
-
world23 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

