kerala

‘ എനിക്ക് ഒന്നും മറച്ചുവെക്കാനില്ല; ഇതെല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണി’ -അടൂര്‍ പ്രകാശ്

By webdesk18

January 01, 2026

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും തനിക്ക് യാതൊരു അറിവുമില്ല., തന്നെ വിളിപ്പിച്ചിട്ടുമില്ല എന്നദ്ദേഹം പറഞ്ഞു. എസ്ഐടിയുടെ മുന്നില്‍ പോകുന്നതിന് മുന്‍പ് മാധ്യമങ്ങളെ വിവരമറിയിക്കും. അവര്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ഞാന്‍ പോകുന്ന അവസരത്തില്‍ എന്താണ് അവിടെ പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കാലേക്കൂട്ടി അറിയിക്കുന്നതാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ കൂടി അറിയിക്കും – യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു