kerala
ഹെൽത്ത് കാർഡിന്റെ വിതരണം നിർത്തി വയ്ക്കുക : വ്യാപാരി വ്യവസായി ഏകോപന സമിതി
പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം നിർത്തി വയ്ക്കുക : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരികളായ കെ. ഹസൻകോയ, കമലാലയം സുകു, സംസ്ഥാന പ്രസിഡന്റ്എസ്. എസ്. മനോജ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ, സംസ്ഥാന ട്രഷറർ കെ. എം. നാസറുദ്ദീൻ, കരമന മാധവൻ കുട്ടി, ആര്യശാല വി. എൽ. സുരേഷ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാര-വ്യവസായ മേഖലകളിൾ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരെങ്കിലും തങ്ങൾക്ക് കൈകൂലി വാങ്ങാനുള്ള മാർഗമാക്കി മാറ്റുകയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഹെൽത്ത് കാർഡ് അഴിമതി. ഹെൽത്ത് കാർഡ് എടുക്കുവാൻ ആവശ്യമായ സമയം നൽകാത്തതും അഴിമതിക്ക് വഴി തുറന്നു കൊടുത്തു. ഹെൽത്ത് കാർഡ് വിതരണം അഴിമതി രഹിതമാക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കുകയും, ആയതിനുള്ള സാവകാശം നൽകുകയും വേണം.
വ്യാപാര മേഖലയുമായി നേരിട്ട് ഇടപെടേണ്ട വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യാതൊരു വേതനവും പറ്റാതെ സർക്കാരിന് നികുതി പിരിച്ചു കൊടുക്കുന്ന വ്യാപാരികൾ സർക്കാരിനോട് ആത്മാർത്ഥമായി സഹകരിക്കുമ്പോളും, സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സർക്കാരിനെ വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരിൽ നിന്നും നീതി പൂർവ്വമായ നടപടി ഉണ്ടാകില്ല. ഇവർ എന്തു ചെയ്യണമെങ്കിലും കൈകൂലി കൊടുക്കേണ്ടി വരും. പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
