Connect with us

News

കനത്ത മഴ: തൃശൂര്‍, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Published

on

കനത്ത മഴയെ തുടർന്ന് രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തൃശൂർ ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രെഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കും.

അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ കെ. ഇമ്പശേഖറും അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്റസകൾ എന്നിവക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

News

വെസ്റ്റ് ബാങ്കിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈല്‍; 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെസ്റ്റ് ബാങ്കിലെ ജെനിന്‍ മേഖലയിലാണ് ഇസ്രാഈല്‍ മൂന്നാം ദിവസവും ആക്രമണം കനപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് 10 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ വാസയോഗ്യമല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രാഈല്‍ നടത്തുന്നതെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെബ്രോണ്‍, നബ്ലസ്, തുല്‍ക്കറെം, റമല്ല, ജറുസലേം എന്നീ ഗവര്‍ണറേറ്റുകളില്‍ നിന്ന് 22 ഫലസ്തീനികളെ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജെനിനില്‍ മാത്രമല്ല വെസ്റ്റ് ബാങ്കിലുടനീളം സാഹചര്യങ്ങള്‍ ഭയാനകമാണെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഇസ്രാഈലി റെയ്ഡുകളും സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലുമുള്ള നിയന്ത്രണങ്ങളും ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ഫലസ്തീന്‍ ആക്ടിവിസ്റ്റ് ഹംസ സുബീദത്ത് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. മൂന്ന് ദിവസമായി പ്രദേശത്ത് റെയ്ഡ് തുടരുകയാണെന്നും ഹംസ സുബീദത്ത് വ്യക്തമാക്കി.

അതേസമയം, വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ ഗസ്സ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി യുഎന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംഘനകളുടെ സഹായത്തോടെ ഭക്ഷണവിതരണം വര്‍ധിപ്പിക്കുകയും, ബേക്കറികള്‍ വീണ്ടും തുറക്കുകയും, ആശുപത്രികള്‍ പുനഃസ്ഥാപിക്കുകയും, ജല ശൃംഖലകള്‍ നന്നാക്കുകയും, ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

Continue Reading

india

വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം. 

Published

on

വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. രണ്ട് റീചാർജ് പ്ലാനുകളാണ് എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന രണ്ട് പ്ലാനുകൾ പുനഃക്രമീകരിച്ചാണ് പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം.

ഇന്റർനെറ്റ് ഡേറ്റ നൽകിയിരുന്ന 509 രൂപയുടെ പ്ലാനാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഡേറ്റ ഒഴിവാക്കി അൺലിമിറ്റഡ് വോയ്‌സ് കോളും 900 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദീർഘകാല വോയ്‌സ് കോൾ, എസ്എംഎസ് സേവനങ്ങൾ വേണ്ടവർക്കാണ് മറ്റൊരു പ്ലാൻ എത്തിച്ചിരിക്കുന്നത്.

ഒരു വർഷം കാലാവധിയുള്ള 1999 രൂപയുടേതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളും 3600 എസ്എംഎസും ഇതിൽ ലഭിക്കും. നേരത്തെ 24 ജിബി ഇന്റർനെറ്റ ഡേറ്റ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒഴിവാക്കിയാണ് പ്ലാൻ പുനഃക്രമീകരിച്ചിരിക്കുന്നത്.

ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.

ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി.

പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ് നിയമത്തിലെ ഭേദ​ഗതി. പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.

Continue Reading

kerala

‘ഒയാസിസ് മാത്രം എങ്ങനെ അറിഞ്ഞു?; കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറി’: പ്രതിപക്ഷ നേതാവ്

ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

Published

on

കഞ്ചിക്കോട്ടെ ബ്രൂവറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മഹാരാഷ്ട്ര കമ്പനി മാത്രം മദ്യനിര്‍മാണശാല അനുവദിക്കുന്നത് എങ്ങനെ അറിഞ്ഞു. കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിയാതെ എങ്ങനെ ഒയായിസിന് അനുമതി നല്‍കി?. ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്തിനാണ് ഫെഡറല്‍ ബാങ്കില്‍ കിടന്ന പണം എടുത്ത്, മുങ്ങാന്‍ പോകുന്ന, പൊട്ടുമെന്ന് ഉറപ്പുള്ള, കടംകയറി മുടിഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിയില്‍ കൊണ്ടിട്ടത്?. കമ്മീഷന്‍ വാങ്ങിയിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മറുപടിയെങ്കിലുമുണ്ടോ?. കരുതല്‍ ധനം കൊണ്ടുപോയി ആരെങ്കിലും ഡിബഞ്ചറില്‍ ഇടുമോ?. കാശുമേടിച്ചിട്ട് പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ കൊണ്ടിട്ടു. എന്തും ചെയ്യാന്‍ മടിക്കില്ലാത്തവരാണ്.

മുന്‍മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് കമ്പനിക്ക് ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണെന്നാണ്. റേറ്റിങ് ഏജന്‍സിയുടെ മുഴുവന്‍ റിപ്പോര്‍ട്ടും താന്‍ വായിച്ചു. അതിനുശേഷം തോമസ് ഐസക്കിനേയും ധനകാര്യമന്ത്രിയേയും മറുപടി പറയാന്‍ കണ്ടിട്ടില്ല.

സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും സെബിയുടേയും അംഗീകാരമില്ലാത്ത, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ഫെഡറല്‍ ബാങ്കിലെ നിക്ഷേപം കൊണ്ടുപോയിട്ട് തുലച്ചുകളഞ്ഞുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.

Continue Reading

Trending