kerala

കോട്ടയത്ത് മലയോര മേഖലയില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുള്‍പൊട്ടി; ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

By webdesk11

September 21, 2023

കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ. തിക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. വെള്ളിക്കുളം സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചു. വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്.

ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് റോഡുകളില്‍ കല്ലും മണ്ണും നിറഞ്ഞ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഒരു റബ്ബര്‍ മെഷീന്റെ പുരയിടം ഒലിച്ചു പോയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.