Connect with us

kerala

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; എട്ടേകാലോടെ ആദ്യ ഫലസൂചന

വോട്ടെണ്ണല്‍ നാളെ.

Published

on

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മണി മുതല്‍ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നടക്കും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. ( ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം ) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക.

ഒന്നു മുതല്‍ 182 വരെ എന്ന ക്രമത്തിലായിരിക്കും ബൂത്തുകള്‍ എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തിരഞ്ഞെടുക്കുന്ന അഞ്ചു വി.വി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും.

kerala

വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തു: പിഎംഎ സലാം

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു.

Published

on

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. ആക്ഷേപം സ്വീകരിക്കലും പരിശോധനയും ഹിയറിംഗുമെല്ലാം പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഭരണത്തിന്റെ ബലത്തില്‍ സി.പി.എം നടത്തിയ ജനാധിപത്യക്കശാപ്പാണിത്. ഗുരതരമായ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെ ചില പഞ്ചായത്തുകളില്‍ മാത്രം നിസാരമായ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ വിജ്ഞാപനം തയ്യാറാക്കിയത്- അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക പരാതികളാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഭരണസ്വാധീനത്തില്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. പതിനാറായിരത്തിലേറെ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ എത്തിയിട്ടുണ്ട്. ഇതില്‍ നടത്തിയ പരിശോധനയും ജില്ല തലങ്ങളില്‍ നടത്തിയ ഹിയറിംഗുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമായിരുന്നു. പരിശോധന ഉദ്യോഗസ്ഥരുടെ ഭേദഗതി നിര്‍ദ്ദേശം സംബന്ധിച്ച് സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ നടപടിയും വിചിത്രമാണ്.-പി.എം.എ സലാം പറഞ്ഞു.

സിപിഎം നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയ സെക്രട്ടറിമാര്‍ ഭേദഗതി സംബന്ധിച്ചും പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരമാണ് മറുപടി നല്‍കിയത്. ഇതിനെ വിശ്വാസത്തിലെടുത്ത നിലപാട് പരിഹാസ്യമാണ്. സര്‍ക്കാറിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇത് മറികടക്കാന്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ജനാധിപത്യ അട്ടിമറിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വലിയ ആഘാതമാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ റവന്യു വകുപ്പിന്റെ അനുമതി

കേരളത്തില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു.

Published

on

കേരളത്തില്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. ഐ.എല്‍.ഡി.എം സമര്‍പ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിംഗില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ നല്‍കിയത്.

2016ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതിയുണ്ടായിരുന്നില്ല. മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് നദികളില്‍ നിന്ന് വീണ്ടും മണല്‍ വാരാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. 36 നദികളില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍.

സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുളളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ ഖനനം ചെയ്യാണമെന്നാണ് റിപ്പോര്‍ട്ട്. ജില്ല സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കടി ലഭിക്കുന്ന മുറക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.

Continue Reading

kerala

ഡിഎപിഎല്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published

on

ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്: ബഷീര്‍ മമ്പുറം (മലപ്പുറം), ജനറല്‍ സെക്രട്ടറി: കുഞ്ഞബ്ദുള്ള കൊളവയല്‍ (കാസര്‍ക്കോട്), ഓര്‍ഗനൈസിംഗ് സെക്രട്ടറി: സി.കെ നാസര്‍ (കോഴിക്കോട്), ട്രഷറര്‍: യൂനുസ് വാഫി (വയനാട്), വൈസ് പ്രസിഡന്റുമാര്‍: സിദ്ദീഖ് പള്ളിപ്പുഴ (കാസര്‍ഗോഡ്), ഇസ്മായില്‍ കൂത്തുപറമ്പ് (കണ്ണൂര്‍), യൂസുഫ് മാസ്റ്റര്‍ (പാലക്കാട്), കരീം പന്നിത്തടം (തൃശ്ശൂര്‍), അലി മൂന്നിയൂര്‍ (മലപ്പുറം), സുധീര്‍ അസീസ് (എറണാകുളം), ഹംസ (വയനാട്) സെക്രട്ടറിമാര്‍: ബഷീര്‍ കൈനാടന്‍ (മലപ്പുറം), അബ്ദുല്‍ അസീസ് നമ്പ്രത്തുകര (കോഴിക്കോട്), നജ്മുദ്ധീന്‍ കെ.ഐ (കൊല്ലം), മുസ്തഫ പയ്യന്നൂര്‍ (കണ്ണൂര്‍), അസീസ് ചേളാരി (മലപ്പുറം), നൗഷാദ് എസ്.എന്‍ പുരം (തിരുവനന്തപുരം), അശ്റഫ് കന്നാംപറമ്പില്‍ (കോട്ടയം). കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, നിരീക്ഷകന്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി .മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനം പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ,മുസ്ലിംലീഗ് സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.

Continue Reading

Trending