Connect with us

kerala

കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങള്‍ തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Published

on

കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങള്‍ തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കലക്ടര്‍ എ. ഗീത അറിയിച്ചു.

വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്

Published

on

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

Continue Reading

kerala

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാം; സംസ്ഥാനത്ത് നിയമഭേദഗതി വരുന്നു

Published

on

തിരുവനന്തപുരം : പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളും പിന്തുടര്‍ച്ചാവകാശികളും സൂക്ഷിക്കുക. വയോജനങ്ങള്‍ പരാതി നല്‍കിയാല്‍ നിങ്ങള്‍ വീടിന് വെളിയിലാവും. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ.

2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് പുതിയ നിര്‍ദേശം. വയോജന സംരക്ഷണത്തിന് കര്‍ശന നടപടികളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും. അത് ലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്‌ട്രേറ്റിനു പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു നീങ്ങാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ എതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കില്‍ അത് പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെല്‍ വേണമെന്നും ഇതിനായി ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസുകാരനെ ചുമതലപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ‘സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി’ രൂപവത്കരിക്കണം.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം.

Continue Reading

Trending