Culture
തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

താമരശേരി: മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍, എല്‍.പി, യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് നാളെ (ജൂണ്‍ 13) കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് അവധി പ്രഖ്യാപിച്ചു
കാലവര്‍ഷം ശക്തമായതോടെ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുകയാണ്. അതിനിടെ കനത്ത മഴയില്‍ തിരുവമ്പാടി ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍. ശക്തമായ മലവെള്ള പാച്ചിലിനെ തുടര്‍ന്ന് 17 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുല്ലൂരാംപാറയില്‍ 11 വീട്ടുകാരെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലേക്കും ബന്ധുവീടുകളിലേക്കും നൂറാംതോട്ടില്‍ എട്ട് കുടുംബങ്ങളെ എഎംഎല്‍പി സ്കൂളിലേക്കുമാണ് മാറ്റിപാര്‍പ്പിച്ചത്. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പുല്ലൂരംപാറ ഇലന്തക്കടവ് പാലത്തിന് താഴെ ഇലന്തക്കടവ് തുരുത്തിലെ വീട്ടുകാരെയാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിപാര്‍പ്പിച്ചത്. മൂന്ന് വീട്ടുകാരാണ് പുല്ലൂരാംപാറ സ്കൂളിലേക്ക് മാറ്റിയതെന്ന് താമരശ്ശേരി തഹസില്‍ദാര്‍ പറഞ്ഞു. വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു.
പുല്ലൂരാംപാറയില്‍ കൂമുള്ളി ഷഹര്ബാന്, പുളിക്കത്തടത്തില്‍ തോമാച്ചന്, ചക്കുങ്കല്‍ ജിജി വര്‍ഗീസ്, തയ്യില്‍ ചാക്കോ, പുതുപ്പള്ളി മാത്യു, അഞ്ചുകണ്ടത്തില്‍ അയിഷുമ്മ, മാളിയേക്കല്‍ മോഹനന്, ജോര്‍ജ് മുളക്കല്‍, ചേന്നംകുളത്ത് ജോസഫ്, കൊഴുവേലി ജോര്‍ജ്, താന്നിക്കര നാസര്‍ തുടങ്ങിയ വീട്ടുകാരെയാണ് മാറ്റിയത്.
നെല്ലിപ്പൊയിലില് ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ