Connect with us

india

ബിഹാറില്‍ പ്രിയങ്കക്കും രാഹുലിനുമൊപ്പം സച്ചിന്‍ പൈലറ്റും; താരപ്രചാരക ലിസ്റ്റില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്

എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.

Published

on

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട താരപ്രചാരകരുടെ ലിസ്റ്റില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്. നേരത്തെ വിവാദങ്ങളില്‍ നിറഞ്ഞ രാജസ്ഥാനിലെ കരുത്തുറ്റ നേതാവ് സച്ചിന്‍ പൈലറ്റിനെയും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് തങ്ങളുടെ 30 അംഗ താരപ്രചാരക പട്ടിക പുറത്തുവിട്ടത്.

എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്.

Congress President Sonia Gandhi along with party leader Rahul Gandhi

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, രാജസ്ഥാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവരടങ്ങിയ 30 പേരുടെ താരപ്രചാരക പട്ടിക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Image

കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹയടക്കം പ്രമുഖര്‍ അടങ്ങിയതാണ് 30 അംഗ ലിസ്റ്റ്.

243 അംഗ നിയമസഭയില്‍ 70 സീറ്റുകളിലാണ് മഹാസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആര്‍ജെഡി, ഇടതുപക്ഷം, എസ്പി, ബിഎസ്പി തുടങ്ങിയ സംഖ്യമാണ് മഹാഗഡ്പദന്‍.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നേരത്തെ എന്‍.സി.പിയും താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ശരദ് പവാറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും, അതേ ദിവസം തന്നെ ഫലം ലഭിക്കും.

india

തിരുപ്പൂരില്‍ പടക്കസ്‌ഫോടനം; മൂന്ന് മരണം

പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്.

Published

on

തിരുപ്പൂരില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. ഒന്‍പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. സമീപത്തെ രണ്ട് വീടുകള്‍ പൂര്‍ണമായി നശിച്ചു. അഞ്ച് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.

മരിച്ചവരില്‍ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തിരിപ്പൂര്‍ സ്വദേശി കുമാര്‍ (45), ഒന്‍പത് മാസം പ്രായമായ ആലിയ ഷെഹ്‌റിന്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍.

ക്ഷേത്രങ്ങള്‍ക്കായി വീട്ടില്‍ ശരവണകുമാര്‍ അനധികൃതമായി പടക്കങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് തിരുപ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ് ലക്ഷ്മി പറഞ്ഞു. ശരവണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ കേസെടുത്തതായും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. തകര്‍ന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

 

Continue Reading

india

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം

വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

Published

on

കര്‍ണാടകയില്‍ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം. വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍.
എന്നാല്‍ സമൂഹമാധ്യമത്തില്‍ വിവാദമായതോടെ ബസിന്റെ പേര് മാറ്റാന്‍ ഉടമ തയ്യാറാവുകയായിരുന്നു.

Continue Reading

india

‘കല്യാണം പെട്ടെന്ന് ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോ’; ഗവര്‍ണറെ കണ്ട് പി വി അന്‍വര്‍

ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

Published

on

നാട് നേരിടുന്ന ചില പ്രശ്നങ്ങൾ ​ഗവർണറെ കണ്ട് ബോധ്യപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ. ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മോറൽ റെസ്‌പോൺസിബിലിറ്റിയാണെന്നും ഗവർണ്ണറുടെത് നല്ല പ്രതികരണമായിരുന്നുവെന്നും അൻവർ പറഞ്ഞു. രാജ്ഭവനിലെത്തി ​ഗവർണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ട് ബോധപൂർവ്വം മാറ്റി ചെയ്തിട്ടുണ്ടെന്നും അത് ആരാണെന്ന് വ്യക്തമാണെന്നും എന്നാൽ ഇപ്പോൾ തുറന്നു പറയുന്നില്ലെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡിവോഴ്സ് കഴിഞ്ഞ് ഉടനെ എല്ലാം തുറന്ന് പറയാൻ ആവില്ലല്ലോ എന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. ഇനിയും കൂടുതൽ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് നാളെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ പറഞ്ഞു. നിലവിൽ പ്രതിപക്ഷത്തോടൊപ്പമാണ് ഇരിപ്പിടം തന്നിരിക്കുന്നതെന്നും എന്നാൽ അവരോടൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സ്വതന്ത്രനാണ്, എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ്. അതിന് സ്പീക്കർ കൂര കെട്ടി തരേണ്ടതില്ല. അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Trending