Football

‘ആയിരം കരിയര്‍ ഗോളുകളാണ് തന്റെ കരിയര്‍ ലക്ഷ്യം’: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By webdesk17

January 02, 2026

റിയാദ്:സഊദി പ്രോ ലീഗ് സോക്കറില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അല്‍ നസര്‍ ഇന്ന് പതിനൊന്നാം റൗണ്ട് അങ്കത്തില്‍ അല്‍ അഹ്‌ലിക്കെതിരെ അവസാന മല്‍സരത്തില്‍ ഡബിള്‍ ഗോളുകളുമായി കളം നിറഞ്ഞ സി.ആര്‍ അതിനിടെ ദുബായില്‍ ഗ്ലോബ് പുരസ്‌കാര വേദിയിലെത്തി ആയിരം കരിയര്‍ ഗോളുകളാണ് തന്റെ കരിയര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. ആയിരം ഗോളുകള്‍ സ്വന്തമാക്കിയതിന് ശേഷമായിരിക്കും താന്‍ കളിക്കളം വിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച മധ്യപൂര്‍വേഷ്യന്‍ താരമെന്ന പുരസ്‌കാരമായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. നിലവില്‍ പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 13 ഗോളുകളാണ് പോര്‍ച്ചുഗിസുകാരന്‍ സ്വന്തമാക്കിയത്. ടോപ് സ്‌കോറര്‍ പട്ടത്തില്‍ പക്ഷേ ഒന്നാമന്‍ പതിനാല് ഗോളുകള്‍ സ്വന്തമാക്കിയ സഹതാരം ജാവോ ഫെലിക്സാണ്. അല്‍ നസര്‍ പതിനൊന്നില്‍ പത്ത് മല്‍സരങ്ങളിലും വിജയിച്ച ടീമാണ്. 31 പോയിന്റാണ് ടീം സ്വന്തമാക്കിയത്. തൊട്ടുപിറകില്‍ അല്‍ ഹിലാലുണ്ട് അവര്‍ക്ക് പതിനൊന്ന് മല്‍സരങ്ങളില്‍ 22 പോയിന്റും അല്‍ താവുന്‍ 28 ല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.