മിയാമി: ഫ്‌ളോറിഡയില്‍ രണ്ട് വയസുകാരനില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അച്ഛന്‍ മരിച്ചു. ബാഗില്‍ വെച്ചിരുന്ന നിറച്ച തോക്ക് നിലത്ത് വെച്ചിരിക്കുകയായിരുന്നു. വെടിയേറ്റ റെജി മാബ്രിയാണ് മരിച്ചത്. കംപ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി തോക്കെടുത്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ മുന്‍പ് മാത്രമാണ് കുട്ടിയുടെ കൈയ്യില്‍ തോക്കുള്ളതായി വീട്ടുകാര്‍ കണ്ടതെന്ന് ഓറഞ്ച് കൗണ്ടി എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍ മിന പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാബ്രിയെ രക്ഷിക്കാനായിരുന്നില്ല.