Connect with us

kerala

ആലപ്പുഴയില്‍ 3 യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങി

Published

on

വേമ്പനാട്ട് കായലില്‍ 3യാത്രക്കാരുമായി പോകുകയായിരുന്ന ഹൗസ് ബോട്ട് മുങ്ങി. റിലാക്‌സ് കേരള എന്ന ബോട്ടാണ് ഇന്ന് ഉച്ചയോടെ പുളിങ്കുന്ന് മേഖലയില്‍ മാര്‍ത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്ത് മറിഞ്ഞത്. അപകട സമയത്ത് തമിഴ്‌നാട് സ്വദേശികളായ യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മുങ്ങിത്താഴുന്നതിന് മുമ്പ് മറ്റ് ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളിലുമായി എത്തിയവര്‍ ഇവരെ രക്ഷിക്കുകയായിരുന്നു.

മണ്‍തട്ടിയില്‍ ഇടിച്ച് അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയതാണ് മറിയാന്‍ കാരണമായതെന്നാണ് വിവരം. ബോട്ടിന്റെ പഴക്കമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Trending