Connect with us

kerala

സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റ ദിവസം പവന് കൂടിയത് 1,560 രൂപ

തുടര്‍ച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ മൂന്ന് ദിവസം തുടരെ വില വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉയര്‍ന്ന നിരക്കായ 74,320 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകര്‍ന്നത്. പശ്ചിമേഷ്യയില്‍ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വില കുതിച്ചുയര്‍ന്നത്.

തുടര്‍ച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ മൂന്ന് ദിവസം തുടരെ വില വര്‍ധിച്ചത്. മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വര്‍ധനയാണ് വന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയില്‍ മാറ്റമില്ല) വില്‍പ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,438 ഡോളറാണ് സ്വര്‍ണവില.

kerala

മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയം

കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Published

on

വയനാട്: മാനന്തവാടിയില്‍ പിടികൂടിയ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കേസില്‍ പൊലീസിനും പങ്കുണ്ടെന്ന സംശയം ശക്തമാകുന്നു. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് കസ്റ്റംസും പൊലീസും ചേര്‍ന്നാണ് പണം പിടികൂടിയത്. ആദ്യം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഴല്‍പ്പണ ഇടപാടിന്റെ മുഖ്യസൂത്രധാരനായ സല്‍മാനെ പിന്നീട് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യുന്നതിനിടെ സല്‍മാന്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ പേരാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ പൊലീസുകാരനുമായി സല്‍മാന് ഉണ്ടായ ഫോണ്‍ ബന്ധം സംശയങ്ങള്‍ക്ക് വഴിവെച്ചതോടെ കസ്റ്റംസ് പ്രത്യേക അന്വേഷണ നടപടികള്‍ ആരംഭിച്ചു.

Continue Reading

kerala

പാലക്കാട് സിപിഐഎം പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍

പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

Published

on

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്‌ക്കൂളിലെ വിനോദയാത്ര സന്തോഷത്തിനിടയില്‍ തന്നെ ആശങ്കയിലാക്കി. യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയത്. യാത്രാമധ്യേ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് അധ്യാപകര്‍ അവരെ ആശുപത്രിയിലെത്തിച്ചത്. വിനോദയാത്രയ്ക്കായി കൊണ്ടുപോയ ഭക്ഷണത്തിലാണ് വിഷബാധ സംശയിക്കുന്നതെന്ന് പ്രാഥമിക നിഗമനം.

വിദ്യാര്‍ത്ഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും സ്‌കൂള്‍ ഭരണസമിതിയും അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Continue Reading

Trending