Connect with us

kerala

മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം :അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

2020 ഓഗസ്റ്റ് എട്ടിന് രാവിലെ പത്തുമണിക്ക് കുണ്ടറ എസ്. എച്ച്. ഒ, മുൻ ഭർത്താവിനൊപ്പം വീട്ടിലെത്തി അക്രമം നടത്തിയെന്ന്ആരോപിച്ച് കുണ്ടറ ലീനാ സദനത്തിൽ ലീന സമർപ്പിച്ച പരാതിയിലാണ് നടപടി

Published

on

കൊല്ലം : വിവാഹ മോചിതയായ സ്ത്രീ കോടതി ഉത്തരവ് പ്രകാരം മകളെ മുൻ ഭർത്താവിനൊപ്പം താൽക്കാലികമായി വിട്ടു കൊടുക്കാത്തതിന്റെ പേരിൽ കുണ്ടറ മുൻ എസ്. എച്ച്. ഒ വീട്ടിലെത്തി നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷണം നടത്തി അനന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

2020 ഓഗസ്റ്റ് എട്ടിന് രാവിലെ പത്തുമണിക്ക് കുണ്ടറ എസ്. എച്ച്. ഒ, മുൻ ഭർത്താവിനൊപ്പം വീട്ടിലെത്തി അക്രമം നടത്തിയെന്ന്ആരോപിച്ച് കുണ്ടറ ലീനാ സദനത്തിൽ ലീന സമർപ്പിച്ച പരാതിയിലാണ് നടപടി .കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോടതി ഉത്തരവ് പ്രകാരമാണ് കുണ്ടറ എസ്. എച്ച്. ഒ പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതി വിധി പ്രകാരം മുൻഭർത്താവിനൊപ്പം മകളെ വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരി തട്ടിക്കയറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പരാതിക്കാരിയുടെ പിതാവിനെതിരെ കേസെടുത്തു.

എന്നാൽ കോവിഡ് ലോക്ഡൗൺ നിലനിന്നതു കൊണ്ടാണ് മകളെ മുൻ ഭർത്താവിനൊപ്പം അയക്കാത്തതെന്ന് പരാതിക്കാരി അറിയിച്ചു. എഴുപത്തിയഞ്ചു വയസ്സുള്ള തന്റെ പിതാവിനെ യൂണിഫോമിട്ട പോലീസുകാർ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായും മാനസികവുമായി ഉപദ്രവിച്ചു. ലോക്ഡൗൺ കാരണം മകളെ അയക്കാനാവില്ലെന്ന് കുണ്ടറ എസ്. എച്ച്. ഒ ക്ക് താൻ വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തന്റെ മുൻ ഭർത്താവ് പോലീസുകാരുടെ സാനിദ്ധ്യത്തിൽ തന്നെ മർദ്ദിച്ചിട്ടും പോലീസുകാർ മൗനം പാലിച്ചതായി പരാതിയിൽ പറയുന്നു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായി കമ്മീഷൻ നിരീക്ഷിച്ചു. പരാതിക്കാരിയുടെ വീട്ടിൽ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending