Connect with us

Film

സലീം കുമാറില്ലാത്ത പരിപാടിക്ക് ഞങ്ങളുമില്ല; കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്ന് ഹൈബി ഈഡന്‍

‘സലിം കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നു’, ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു

Published

on

കൊച്ചി; ഐഎഫ്എഫ്‌കെയുടെ കൊച്ചി ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്‍ സലിംകുമാറിനെ ക്ഷണിക്കാതിരുന്ന സംഭവത്തില്‍ത പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്‍. സലീം കുമാറില്ലാത്ത പരിപാടിക്ക് തങ്ങളുമില്ലെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുകയാണെന്നും ഹൈബി.

‘സലിം കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നു’, ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സലിം കുമാര്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൈബിയുടെ പോസ്റ്റ്.

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് സലിം കുമാര്‍ അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

Published

on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍  20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.

മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന്‍ തകരാറിലായി.

 

 

Continue Reading

kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Published

on

മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.

ആര്‍.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി
കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്‍ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്‍കണമെ
ന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

Trending