Connect with us

News

പരിമിതികളില്ലാത്ത ദൈവത്തിന്റെ സന്താനമാണ് ഞാന്‍,തിരിച്ചുവരും- നെയ്മര്‍

ഫെയസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.

Published

on

ഖത്തര്‍ ലോകകപ്പില്‍ അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി ബ്രസീലിയന്‍ താരം നെയ്മര്‍.ഫെയസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.

നെയ്മറുടെ ഫേസ്ബുക്ക് പോസ്റ്റ്

ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ ബ്രസീല്‍ എന്ന് ഞാന്‍ മറുപടി നല്‍കും.

എന്റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരണമായിരുന്നു, ഗോളുകള്‍ നേടണമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പില്‍. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാല്‍ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്.

കാരണം ഞാന്‍ എന്റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാന്‍ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്‌പ്പെടുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാന്‍ തളരില്ല. അസാധ്യമായ ദൈവത്തിന്റെ മകനാണ് ഞാന്‍. എന്റെ വിശ്വാസം അനന്തമാണ്.

സെര്‍ബിയെക്കെതിരെയുള്ള മല്‍സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്.പരിക്കിന് പിന്നാലെ താരം മൈതാനം വിട്ടിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസിലിന്റെ അടുത്ത മല്‍സരം.2014ലെ വേള്‍ഡ് കപ്പില്‍ ഇതുപോലെ താരം പരിക്ക് പറ്റി കിടന്ന സമയത്താണ് ബ്രസീല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജര്‍മനിയോട് 7-1ന് തോറ്റത്.

kerala

താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍

മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്.

Published

on

താമരശ്ശേരി: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വൈത്തിരിക്കടുത്ത് ഓറിയന്റല്‍ കോളജിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍്.

രാവിലെ കോളജിന് പിറകില്‍ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഇയാള്‍ കൊക്കയിലേക്ക് ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയിരുന്നു.

കൊക്കയില്‍ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Published

on

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.

ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending