Connect with us

More

ജീവന് യാചിക്കുന്ന ഇദ്‌ലിബിന്റെ കണ്ണീര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

Published

on

 

സിറിയയുടെ പശ്ചിമ നഗരമായ ഇദ്‌ലിബിലെ ദാരുണ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റഷ്യയുടെയും സിറിയയുടെയും സൈന്യം ഇദ്‌ലിബില്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമങ്ങളില്‍ മരണപ്പെട്ടവരുടെയും ആക്രമത്തിനിരയായുവരുടെയും എണ്ണ കുത്തനെ കൂടിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിലെ ആക്രമത്തില്‍ പതിനെട്ട് പൗരന്മാരെങ്കിലും മരണപ്പെട്ടിരിക്കുമെന്ന് കണക്കാക്കുന്നു. യു.എന്‍ രക്ഷാ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പുറത്തുവിട്ട കണക്കാണിത്. തുടര്‍ച്ചയായ ബോംബ്-ഗ്യാസ് ആക്രമങ്ങളെ തുടര്‍ന്ന് 45 ലേറെ പേര്‍ ഗുരുതരമായ പരിക്കേറ്റ് കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘റഷ്യന്‍ സേന ഭ്രന്തമായാണ് പെരുമാറുന്നത്. അവര്‍ രാപകലില്ലാതെ സ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ യുദ്ധവിമാനങ്ങള്‍ താമസമേഖലയില്‍ പതിച്ചുകൊണ്ടിരിക്കുന്നു’ പ്രദേശിക മാധ്യമ പ്രവര്‍ത്തകനായ ഹാദി അബ്ദുല്ല പറയുന്നു. ഇന്നലെ രാത്രി മുതലാണ് കൂട്ടക്കൊല ആരംഭിച്ചത്. എല്ലാ പ്രദേശങ്ങളും വിറച്ചുകൊണ്ടിരിക്കുന്നു. ഏകദേശം പന്ത്രണ്ടു വീടുകളെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണ്ണമായി തരിപ്പണമായിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച റഷ്യന്‍ സൈന്യത്തിനെതിരെ ഹയാത്തെ തഹ് രീറെ ശാം എന്ന സംഘടന ചെറിയ രീതിയിലുള്ള പ്രതിരോധം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് റഷ്യന്‍ സൈന്യം അക്രമം കടുപ്പിച്ചത്. വിമത ഗ്രൂപ്പകള്‍ക്കെതിരെയാണ് അക്രമം നടത്തുന്നതെന്ന് സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണ് അക്രമം നടക്കുന്നത്.

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending