Connect with us

kerala

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു, എന്‍.സി.സി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചതാണ് സത്രം എയര്‍സ്ട്രിപ്പ്.

Published

on

ഇടുക്കി എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനം പറന്നിറങ്ങി.രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന വിമാനമാണ് വിജയകരമായി ഇറക്കിയത്. എയര്‍സ്ട്രിപ്പിലേക്ക് നാല് ചെറുവിമാനങ്ങള്‍ കൂടി അനുവദിച്ചിട്ടുണ്ട്.

പരീക്ഷണ പറക്കല്‍ സംബന്ധിച്ച് പൈലറ്റുമാര്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ജോലികള്‍കൂടി അടിയന്തരമായി പൂര്‍ത്തീകരിച്ചാല്‍ മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട നാല് വിമാനവും കൂടി എയര്‍സ്ട്രിപ്പിലേക്ക് കൈമാറും.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചതാണ് സത്രം എയര്‍സ്ട്രിപ്പ്. എന്‍.സി.സി കേഡറ്റുകള്‍ക്ക് ചെറുവിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍സ്ട്രിപ്പ് നിര്‍മിച്ചത്. വൈകാതെ എന്‍.സി.സി കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കിത്തുടങ്ങും.

Trending