ഇന്ധന നികുതി സംസ്ഥാനസർക്കാർ കുറക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ.ഇന്ധനവില കുറയ്ക്കാതിരുന്നാൽ സ്ഥിതി വഷളാവും പ്രക്ഷോഭത്തിന്‍റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും’. അദ്ദേഹം പറഞ്ഞു. പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ധന നികുതി നിലവിൽ കുറക്കാൻ കഴിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ധനമന്ത്രി പറഞ്ഞു.