ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടു കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും. വിവിധ ചർച്ചകൾ സർക്കാറിന് മുമ്പാകെ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടിരുന്നു. ശമ്പള പരിഷ്കരണത്തിന് ഇനിയും സാവകാശം നീട്ടിനൽകാൻ സർക്കാർ ആവശ്യപ്പെട്ടത്തോടെയാണ് യൂണിയനുകൾ സമരത്തിന് പോകാൻ തീരുമാനമായത്.ഇന്നലെ ഗതാഗതമന്ത്രി വിളിച്ച ചർച്ചയും പരാജയപ്പെട്ടിരുന്നു.ബിഎംഎസും, കെഎസ്ആർടിഇഎയും 24 മണിക്കൂറും , ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.
അതേസമയം നവംബർ 9 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നുണ്ട്.
ഇന്ന് അർദ്ധരാത്രിമുതൽ കെഎസ്ആർടിസി പണിമുടക്ക്

Be the first to write a comment.