ശബരിമല സ്ത്രീ പ്രവേശനത്തില്‍ രഹന ഫാത്തിമയ്ക്കും മോജോ ജേര്‍ണലിസ്റ്റ് കവിതയ്ക്കും പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത് പ്രതികരിച്ചിരുന്നു.

യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയത്. രണ്ടുപേരെയും സുരക്ഷിതമായി വീടുവരെ എത്തിക്കുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണ്  അതാണ് പോലീസ് ചെയ്തതെന്നുമായിരുന്നു ഐജി ശ്രീജിത്തിന്റെ പ്രതികരണം