പത്തനംതിട്ടയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു.പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തില്‍ 9ാം വാര്‍ഡില്‍ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് മഴക്കുഴി നിര്‍മാണത്തിലേര്‍പ്പെട്ട 5 തൊഴിലാളികള്‍ക്കാണ് ഇന്ന് വൈകിട്ടോടെ
ഇടിമിന്നലേറ്റത്.പരിക്കേറ്റ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേഹത്തും കാലിലും പൊള്ളലേറ്റു എന്നാണ് പ്രഥാമിക വിവരം .