kerala
പാവറട്ടിയില്‍ ഇടത്- ബി.ജെ.പി ധാരണയില്‍ സ്വതന്ത്രാംഗം പ്രസിഡന്റായി
തൃശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്രാംഗം എം.എം. റെജീന പ്രസിഡന്റായി.
തൃശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്രാംഗം എം.എം. റെജീന പ്രസിഡന്റായി.ബി.ജെ.പിയുടെ ഏക പ്രതിനിധി ഒപ്പിട്ട ശേഷം വോട്ട് ചെയ്യാതെ പോയി. എല്‍.ഡി.എഫ്-ബി.ജെ.പി ധാരണയിലാണ് റെജീന പ്രസിഡന്റായതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
15 അംഗങ്ങള്‍ ഉണ്ടായിരുന്ന പാവറട്ടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം കൂറ് മാറി എല്‍.ഡി.എഫിനൊപ്പം നിന്ന് നേരത്തെ പ്രസിഡന്റായിരുന്നു.പിന്നാലെ ഇവരെ അയോഗ്യയാക്കി. ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തിരെഞ്ഞെടുത്തു.
കഴിഞ്ഞമാസം 10ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിമല സേതുമാധവന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചത് വിവാദമായതോടെ സ്ഥാനം രാജിവെച്ചു.നിലവില്‍ 14 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും അഞ്ച് വീതവും എസ്.ഡി.പി.ഐക്ക് രണ്ടും ബി.ജെ.പിക്ക് ഒന്നും അംഗങ്ങളും ഒരു സ്വതന്ത്രാംഗവുമാണ് ഉള്ളത്. സ്വതന്ത്രാംഗം എല്‍.ഡി.എഫ് അനുകൂല നിലപാടാണ്സ്വീകരിക്കാറുള്ളത്.
ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇന്നലെ വിപ്പ് നല്കാന് ശ്രമിച്ചെങ്കിലും ആരും വിപ്പ് സ്വീകരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. യു.ഡി.എഫിന് പുറമെ എസ്.ഡി.പി.ഐ അംഗങ്ങളും തെരഞ്ഞെടുപ്പിന് എത്തിയില്ല. തെരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോള്‍ ക്വാറം തികയില്ലെന്ന് വരണാധികാരി അറിയിച്ചു. ഇതിന് പിന്നാലെ എത്തിയ ബി.ജെ.പി പ്രതിനിധി ഒപ്പിട്ട് വോട്ടെടുപ്പിന് നില്‍ക്കാതെ മടങ്ങി. ബി.ജെ.പി പ്രതിനിധി ഒപ്പിട്ടതോടെ ക്വാറം തികയുന്ന സാഹചര്യം ഉണ്ടാവുകയും എല്‍.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര എം.എം. റെജീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരാണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ക്വാറം തികക്കാന്‍ സി.പി.എം ആവശ്യപ്പെട്ടതു പ്രകാരമാണ് ബി.ജെ.പി അംഗം എത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മാത്രമല്ല, തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങിയ ശേഷം എത്തിയ ബി.ജെ.പി പ്രതിനിധിയെ സമയം വൈകിയിട്ടും വരണാധികാരി പ്രവേശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
kerala
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
അഗ്നിപര്‍വത പൊട്ടിത്തെറി; കൊച്ചിജിദ്ദ സര്‍വീസ് ഇന്ന് പുനരാരംഭിക്കും
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
നെടുമ്പാശ്ശേരി: ഇത്യോപ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആകാശത്ത് പടര്‍ന്ന ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചിജിദ്ദ വിമാന സര്‍വീസ് ബുധനാഴ്ച വീണ്ടും നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്ര റദ്ദായവര്‍ നിലവില്‍ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനം ഒരുക്കി ജിദ്ദയിലേക്ക് അയക്കും.
ജിദ്ദയില്‍ കുടുങ്ങിയ കൊച്ചിയിലേക്കുള്ള യാത്രക്കാരെയും മടക്ക സര്‍വീസില്‍ കൊണ്ടുവരും. മടക്ക വിമാനം വൈകുന്നേരം 3.55ന് കൊച്ചിയിലെത്തുമെന്ന് അറിയിച്ചു.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്
നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം: മലേഷ്യമലാക്ക കടലിടുക്കിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത വര്‍ധിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ പടിഞ്ഞാറ്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിലേക്കാണ് രൂപാന്തരം പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ റൊട്ടേഷന്‍ ക്രമപ്രകാരം ‘സെന്യാര്’ എന്നായിരിക്കും പേരിടുക. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുഎഇ തന്നതാണ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് നല്കുന്ന പേരുകളുടെ പട്ടികയിലെ അടുത്തതാണ് സെന്യാര്.
അതേസമയം, കന്യാകുമാരി കടലിന് സമീപം തുടരുന്ന ചക്രവാതച്ചുഴിയും ശക്തിപ്രാപിച്ച് കന്യാകുമാരി കടല്‍, ശ്രീലങ്ക തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മണിക്കൂറുകളില്‍ വടക്ക്വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂട്ടി തീവ്രന്യൂനമര്‍ദ്ദമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഇരു വ്യതിയാനങ്ങളുടെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം ശക്തിയ ?? മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കാമെന്നാണ് പ്രവചനം.
ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

