india
യുപിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉറങ്ങിയവരുടെ മുകളിലേക്ക് വെള്ളം കോരിയൊഴിച്ച് ശുചീകരണ തൊഴിലാളികള്‍
ശുചീകരണ തൊഴിലാളികളില്‍ നിന്നും വന്ന വീഴ്ച്ചയില്‍ ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്‍എം പ്രസ്താവനയിലൂടെ അറിയിച്ചു.

യുപിയില്‍ ലകനൗവില്‍ റെയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ആളുകളുടെ മുകളിലേക്ക് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ വെളളം കോരിയൊഴിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിരവധി പേര് രംഗത്തുവന്നു.
അതേസമയം ദൃശ്യം വൈറലായതോടെ വിശദീകരണവുമായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സചീന്ദ്ര മോഹന്‍ രംഗത്തെത്തി. ആളുകള്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് ഉറങ്ങരുതെന്ന് ഡിആര്‍എം പറഞ്ഞു. പ്ലാറ്റ്ഫോം അതിന് വേണ്ടിയുള്ള സ്ഥലമല്ലെന്നും ട്രെയിന്‍ കാത്ത് നില്ക്കുന്ന യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക വെയ്റ്റിംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചീകരണ തൊഴിലാളികളില്‍ നിന്നും വന്ന വീഴ്ച്ചയില്‍ ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്‍എം പ്രസ്താവനയിലൂടെ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ വൃത്തി പ്രധാനമാണെങ്കിലും തൊഴിലാളികളുടെ പ്രവര്‍ത്തി അംഗീകരിക്കാനാവുന്നതലാലെന്നും അദ്ദേഹം പറഞ്ഞു.
india
മാലേഗാവ് സ്ഫോടനം: പ്രജ്ഞാ സിങ് അടക്കം മുഴുവന്‍ പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു
മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി.

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രജ്ഞാ സിങ് അടക്കം ഏഴ് പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു. പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുഎപിഎ, ആയുധ നിയമം, മറ്റ് നിയമങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കി.
ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരെയാണ് വെറുതെ വിട്ടത്.
2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്.
india
കന്യാസ്ത്രീകളെ അറസ്റ്റ്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
മാധ്യമങ്ങള്‍ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണെന്ന് അവര്‍ തന്നെ പറയുന്ന വോയിസ് ക്ലിപ് കേള്‍പ്പിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണെന്നും അറസ്റ്റിലേക്ക് നയിച്ചത് ബജ്റംഗ്ദളിന്റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ മന്ത്രി പരിഹസിച്ചു. കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പിയല്ലെന്നും ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തുവന്നിട്ടുണ്ട്.
മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
india
മനുഷ്യക്കടത്തിന് ഇരയായ ആദിവാസികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കുന്നതെന്തിന്?; വിശ്വഹിന്ദുപരിഷത്ത്
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികളായതുകൊണ്ടും കുറ്റം ചെയ്താലും അവരെ രക്ഷിക്കണമെന്നാണ് ചില സംഘടനകളുടെ നയമെന്ന് വിശ്വഹിന്ദു പരിഷത്ത് വിമാര്‍ശിച്ചു. മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്കാന് കേരളത്തിലെ പാര്‍ട്ടികള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവിച്ചു.
കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് നിലപാടെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളെ കൊണ്ടുപോയതെങ്കില്‍ അവിടുത്തെ തൊഴില്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. ഛത്തീസ്ഗഡ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവര്‍ത്തിച്ചു.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
india2 days ago
രാജ്യതലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങി; ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം ഓഗസ്റ്റ് 24ന്