ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്‍. ജയില്‍ വേഷമില്ലാതെ കുര്‍ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇരുവരുടേയും കയ്യില്‍ ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്‍ വാതില്‍ അടക്കുന്ന പോലസുകാരും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജയിലില്‍ ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് രൂപ ആരോപണ മുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുമ്പോഴാണ് രൂപ ദൃശ്യങ്ങള്‍ തെളിവുകളായി നല്‍കിയത്. നേരത്തെ ജയില്‍ അധികൃതര്‍ക്ക് രണ്ടുകോടി രൂപ കോഴ നല്‍കി ശശികലക്ക് വി.ഐ.പി പരിഗണന നല്‍കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

WATCH VIDEO: