തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനം ആകെ മോശമാണെങ്കിലും സോഷ്യല്‍ മീഡിയയിലെങ്കിലും മികവ് തെളിയിക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. പ്രൈവറ്റ് സെക്രട്ടറിമാര്‍ മന്ത്രിമാര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കൂട്ടണം. ഇതിനായി നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം.
മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലൈക്കുകള്‍ വര്‍ധിപ്പിക്കാനും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോഷ്യല്‍ മീഡിയ സെന്‍ട്രല്‍ ഡെസ്‌ക് തുടങ്ങാനും യോഗം തീരുമാനിച്ചു. നിലവില്‍ മന്ത്രിമാരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിന്റെ കണക്കുകളും യോഗത്തില്‍ അവതരിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഒന്നാമത്. ആറ് ലക്ഷം ലൈക്കുകളാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ലൈക്കുകളുടെ കണക്ക് യോഗത്തില്‍ അവതരിപ്പിച്ചില്ല. മറ്റ് മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉടന്‍ തന്നെ നില മെച്ചപ്പെടുത്തണമെന്നും എം.വി ജയരാജന്‍ നിര്‍ദേശിച്ചു.
Be the first to write a comment.