Video Stories
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
കൊളംബൊ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന് കോലിപ്പട ഇന്നിറങ്ങുന്നത് ആദ്യ ടെസ്റ്റില്‍ നേടിയ 304 റണ്‍സിന്റെ കൂറ്റന്‍ ജയം നല്കിയ ആത്മ വിശ്വാസവുമായി. കൊളംബൊയിലെ സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ വിജയം നേടി പരമ്പര സ്വന്തമാക്കാമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. അതേ സമയം രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് ഓപണിങില്‍ ആരെ ഇറക്കുമെന്ന സംശയമാണ് കുഴക്കുന്നത്.
സ്ഥിരം ഓപണര്‍ കെ.എല്‍ രാഹുല്‍ പരിക്ക് മുക്തമായി തിരിച്ചെത്തിയതോടെ ശിഖര്‍ ധവാന്, അഭിനവ് മുകുന്ദ് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. രാഹുല്‍ കളിക്കുന്ന കാര്യം ക്യാപ്റ്റന്‍ കോലി സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുല്‍ തങ്ങളുടെ അംഗീകൃത ഓപണറാണെന്നും അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന് നല്കുന്ന സംഭാവന മികച്ചതാണെന്നും പറഞ്ഞ കോലി അദ്ദേഹത്തിന് ടെസ്റ്റില്‍ മടങ്ങിയെത്താന്‍ എന്തു കൊണ്ടും അര്‍ഹതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി (190) നേടിയ ശിഖര്‍ ധവാനും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ മുകുന്ദും(81) ഫോമിലാണെന്നതാണ് തെരഞ്ഞെടപ്പ് ബുദ്ധിമുട്ടാവാന് കാരണം. എങ്കിലും ഒന്നാം ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ധവാനെ നിലനിര്‍ത്തി മുകുന്ദിനെ പുറത്തിരുത്താനാണ് സാധ്യത.
പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമാവുമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി കുല്‍ദീപ് യാദവിന് അവസരം നല്‍കാനും സാധ്യതയുണ്ട്. അതേ സമയം ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ലങ്കക്ക് ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലിന്റെ തിരിച്ചു വരവ് ആശ്വാസം പകരുന്നതാണ്. പരിക്കേറ്റ അസേല ഗുണരത്നക്കു പകരം ലാഹിരു തിരിമന്നയും ടീമിലെത്തിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് ഓസ്ട്രേലിയയെ 3-0ന് തുരത്തിയ ലങ്കയുടെ നിഴല്‍ മാത്രമാണ് നിലവില്‍ ഏഴാം റാങ്കിലുള്ള ആതിഥേയരില്‍ പ്രകടമാവുന്നതെന്നത് ലങ്കന്‍ ടീമിനെ കുഴക്കുന്നുണ്ട്. അതിനിടെ ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ച സ്പിന്നര്‍ രംഗന ഹെരാത് ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പരമ്പരയില്‍ മടങ്ങി വരവിന് ഒരുങ്ങുന്ന ലങ്കക്ക് ഹെരാത്തിന്റെ അഭാവം കനത്ത തിരിച്ചടിയാവും. മൂന്ന് സ്പിന്നര്‍മാരെ മത്സരത്തിനിറക്കുമെന്ന സൂചന ലങ്കന്‍ ക്യാപ്റ്റന്‍ നല്‍കിയിട്ടുണ്ട്. മലിന്ദ പുഷ്പകുമാര ലങ്കക്കുവേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്.
കൊളംബൊയിലെ എസ്.എസ്.സി ഗ്രൗണ്ടില്‍ ഇന്ത്യയുമായി എട്ട് മത്സരങ്ങള്‍ കളിച്ചതില്‍ നാല് മത്സരങ്ങള്‍ സമനില പാലിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതം ഇന്ത്യയും ലങ്കയും വിജയിച്ചു. 1993 ല്‍ മുഹമ്മദ് അസ്ഹറുദ്ദീന് കീഴില്‍ നേടിയ 235 റണ്‍സിന്റെ വിജയത്തിന് ശേഷം 2015ലാണ് കൊളംബൊയില്‍ ഇന്ത്യ ഒരു ടെസ്റ്റ് വിജയിച്ചത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india21 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF22 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india19 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala16 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

