രണ്ടാം പകുതിയില്‍ നടത്തിയ ഉജ്വല തിരിച്ചുവരവിലൂടെ ഇന്ത്യക്ക് കബഡി ലോകകപ്പ് കിരീടം. ശക്തരായ ഇറാനെ 38-29ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 18-12ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ടീമിന്റെ ഉജ്വല തിരിച്ചുവരവ്. തുടര്‍ച്ചയായ മൂന്നാം കിരീടനേട്ടമാണ് ഇന്ത്യക്കിത്.
20-20ന് സമനില പിടിച്ച ശേഷം തിരിഞ്ഞുനോക്കാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. റൈഡര്‍ അജയ് താക്കുര്‍ രണ്ടാം പകുതിയില്‍ കാഴ്ചവെച്ച ഉജ്വല മികവ് ഇന്ത്യന്‍ ജയം എളുപ്പമാക്കി.
പ്രാഥമിക റൗണ്ടില്‍ ഓരോ മത്സരങ്ങള്‍ തോറ്റ ശേഷമാണ് ഇന്ത്യയും ഇറാനും ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തോല്‍വി ദക്ഷിണ കൊറിയക്കെതിരെയായിരുന്നെങ്കില്‍ പോളണ്ടിനോടായിരുന്നു ഇറാന്റെ തോല്‍വി.