gulf
ഒമാന്‍ മന്ത്രി ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
ഒമാന്‍ മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദ് ആണ് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീറുമായി കൂടിക്കാഴ്ച നടത്തിയത്
മസ്‌കത്ത്: ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി. ഒമാന്‍ മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദ് ആണ് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീറുമായി കൂടിക്കാഴ്ച നടത്തിയത്.
ഒമാനിലെ മന്ത്രാലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രാലയത്തിലെ ഓഫീസില്‍ ഇന്ത്യന്‍ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സാംസ്‌കാരിക, കായിക, യുവജന മേഖലകളില്‍ നിലവിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്തു. ഈ മേഖലയിലുള്ള സഹകരണ ബന്ധം കൂടുതല്‍ ശക്തമായി തുടരും. സഹകരണം ഇനിയും മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളാണ് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്തു.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala8 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala6 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം

