ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്കയാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 28 ലക്ഷം കടന്നു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇന്നുണ്ടായത്. ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയര്‍ന്നു.
977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. 6,86,395 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 20,96,665 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 73.64 ശതമാനമാണ് രാജത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 6,28,642 ആയി. മരണം 21,000 കടന്നു. തമഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 3,55,449 ആയി ഉയര്‍ന്നു. ആന്ധ്രയില്‍ 3.16 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.49 ലക്ഷം പേര്‍ക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Be the first to write a comment.