ഓവലിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യക്ക് ലോകകപ്പില്‍ രണ്ടാം വിജയം. ഓസ്‌ട്രേലിയയെ 36 റണ്‍സിനാണ് കോലിയും സംഘവും തോല്‍പ്പിച്ചത്. 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് എടുത്തത്.
സ്മിത്തും വാര്‍ണറും ഓസീസിനായി അര്‍ധ സെഞ്ചുറി കണ്ടെത്തി. ഉസ്മാന്‍ ഖ്വാജ 42 റണ്‍സ്എടുത്തു.

ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്റെ ബാറ്റിംങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 109 പന്തില്‍ 117 റണ്‍സ് നേടിയിരുന്നു. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്‌സ്. ബൗളിംഗില്‍ ഇന്ത്യക്ക് വേണ്ടി ബുംറയും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതവും ചഹാല്‍ രണ്ട് വിക്കറ്റും നേടി.