Connect with us

News

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റ് നവംബര്‍ 14ന്; ഗാന്ധിയും മണ്ഡേലയും ടോസ് നാണയത്തില്‍

മത്സരത്തിന് ടോസ് ഇടുന്നതോടെ ഒരു പുതിയ ചരിത്രവും പിറക്കും

Published

on

കൊല്‍ക്കത്ത: ആറുവര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈഡന്‍ ഗാര്‍ഡന്‍സ് വീണ്ടും ടെസ്റ്റ് ക്രിക്കറ്റിന് സാക്ഷിയാകാന്‍ ഒരുങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് മത്സരം നവംബര്‍ 14ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആരംഭിക്കുന്നത്.

മത്സരത്തിന് ടോസ് ഇടുന്നതോടെ ഒരു പുതിയ ചരിത്രവും പിറക്കും. ഈ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ടോസ് നാണയത്തില്‍ മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും മുഖച്ഛായകളാണ് അച്ചടിച്ചിരിക്കുന്നത്. ഇരുരാഷ്ട്രങ്ങളുടെയും മഹാനേതാക്കള്‍ക്ക് ആദരവായി ബി.സി.സി.ഐയും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും സംയുക്തമായാണ് ഈ പ്രത്യേക നാണയം പുറത്തിറക്കുന്നത്.

ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇതിനകം ഈഡനില്‍ പരിശീലനം ആരംഭിച്ചു. പിച്ച് ആദ്യ രണ്ട് ദിവസങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് ക്യൂറേറ്റര്‍മാരുടെ വിലയിരുത്തല്‍. തുടര്‍ന്ന് സ്പിന്നര്‍മാര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ പിച്ച് സ്വഭാവം മാറാനിടയുണ്ട്.

സീരിസിലെ രണ്ടാം ടെസ്റ്റ് നവംബര്‍ 22 മുതല്‍ 26 വരെ അസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് നടക്കുക. ഇതാദ്യമായാണ് ഗുവാഹത്തി ടെസ്റ്റ് ക്രിക്കറ്റ് വേദിയായി മാറുന്നത്.

ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാല്‍, കെ.എല്‍. രാഹുല്‍, സായി സുധര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

Trending