ന്യൂഡല്‍ഹി: പാക്കിസ്താന്‍ മണ്ണില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യണമെന്ന മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും. ഇസ്‌ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരവാദ കേന്ദ്രങ്ങളെയും തകര്‍ക്കണമെന്ന് ഇരു രാജ്യങ്ങളും പാക്കിസ്താനോട് ആവശ്യപ്പെട്ടു. ഭീകരര്‍ക്കായി പാക്കിസ്താനില്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്ന നിലപാട് വെച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഭീകരവാദ സംഘടനകളെ സംരക്ഷിച്ചാല്‍ പാക്കിസ്താന്‍ അതിന് ഉത്തരം പറയേണ്ടി വരുമെന്ന കാര്യം മറക്കരുതെന്ന് സുഷമ സ്വരാജ് പറഞ്ഞു.