അഹമ്മദാബാദ്: ടോസ് ഏറെ നിര്‍ണായകമായ ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു.

ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ഇന്ത്യന്‍ ടീമില്‍ യൂസ്‌വേന്ദ്ര ചാഹലിന് പകരം രാഹുല്‍ ചാഹറും ഇഷാന്‍ കിഷന് പകരം സൂര്യകുമാര്‍ യാദവും ഇടംപിടിച്ചു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിയേക്കാള്‍ പ്രധാനമായത് ടോസ് ആയിരുന്നു. മൂന്നിലും ആദ്യം ടോസ് നേടിയ ടീം ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റുചെയ്ത ടീം തോറ്റു. ടോസ് രണ്ടുവട്ടം ഇംഗ്ലണ്ടിനെ തുണച്ചപ്പോള്‍ ഒരുതവണ ഇന്ത്യയ്‌ക്കൊപ്പം നിന്നു.