Culture

പീഡനവീരന്മാരെ കെട്ടിത്തൂക്കി മുറിവില്‍ ഉപ്പും മുളകും തേച്ചിരുന്നു: ഉമാഭാരതി

By chandrika

February 10, 2017

ആഗ്ര: ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷയാണ് തന്റെ ഭരണകാലത്തു നല്‍കിയിരുന്നതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളോട് പൊട്ടിക്കരഞ്ഞു മാപ്പിരക്കുന്നതുവരെ അതിക്രൂരമായ രീതിയിലാണ് പ്രതികളെ കൈകാര്യം ചെയ്തിരുന്നത്. ലൈംഗിക അതിക്രമം കാട്ടുന്നവരെ ക്രൂരമായി പീഡിപ്പിക്കണമെന്നതാണ് തന്റെ നയം. ആഗ്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഡല്‍ഹിക്കു സമീപം കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയേയും മകളേയും ് മാനഭംഗപ്പെടുത്തിയ സംഭവത്തേക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.