ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധു നടത്തിയ കടുത്ത ആരോപണത്തിന് പിന്നാലെ വീണ്ടും കുരുക്കിലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന്‍ കായികമായി നേരിടുന്ന വീഡിയോ പുറത്തായതാണ് എയര്‍ലൈന്‍സിനെ വീണ്ടും വിവാദത്തലാക്കിയത്.

കഴിഞ്ഞ ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നത്.

ജീവനക്കാരുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരനായ രാജീവ് കത്യാലിനെ ബോര്‍ഡിങില്‍ നിന്ന് ബസിലേക്ക് കയറാന്‍ അനുവദിക്കാതിരിക്കുകയും. തുടര്‍ന്ന് ഇയാള്‍ തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൗണ്ട് ജീവനക്കാര്‍ കൈയേറ്റം ചെയ്യുന്നതുമാണ് ദൃശ്യം.


എന്നാല്‍ വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യംചെയ്തിനാണ് തന്നെ ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് യാത്രക്കാരനായ രാജീവ് കത്യാല്‍ പറഞ്ഞു. “രണ്ടു ജീവനക്കാര്‍ ചേര്‍ന്നു ബസില്‍നിന്നു വലിച്ചിറക്കുകയും മര്‍ദിക്കുകയുമായിരുന്നു” രാജീവ് പറഞ്ഞു. സംഭവത്തിനിടെ മറ്റൊരു യാത്രിക്കാരന്‍ പകര്‍ത്തിയ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിയിരിക്കുന്നത്.

ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ ബലമായി പിടിച്ചുമാറ്റുന്നതും നിലത്തേക്ക് വെലിച്ചിടുന്നകും നിലത്ത് വീണ യാത്രക്കാരനെ ജീവനക്കാരന്‍ മര്‍ദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

അതേസമയം യാത്രക്കാരനെ ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിട്ട സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണം നടത്തി. സംഭവത്തെക്കുറിച്ച് എയര്‍ലൈന്‍ അന്വേഷണം നടത്തിയതായും കുറ്റം ചെയ്ത ജീവനക്കാരനെതിരെ നടപടി എടുത്തതായും ഘോഷ് പറഞ്ഞു.