ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതായതിനു പിന്നാലെ നടക്കുന്ന തിരച്ചിലില്‍ പുരോഗതി. വിമാനം ജാവ കടലില്‍ പതിച്ചത് എവിടെയാണെന്നത് കണ്ടെത്തി. നേവി ഡൈവേര്‍സുമായി പത്തിലധികം കപ്പലുകളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കടലില്‍ 23 മീറ്റര്‍ താഴ്ഭാഗത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതായത് ഏകദേശം 75 അടി താഴ്ചയില്‍. സമുദ്രത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വ്യക്തമായി കണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടതായും ഇതുവരെ വിവരമില്ല.

എന്നാല്‍ മൃതശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ കണ്ടെടുത്ത വസ്തുക്കളുമായി രണ്ടു ഭാഗുകള്‍ ഇതിനകം റെസക്യൂ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാഗില്‍ മൃതശരീര ഭാഗങ്ങളും മറ്റൊന്നില്‍ യാത്രക്കാരുടെ സാധന സാമഗ്രികളും മറ്റുമാണ്.

ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 12 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കിളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നാലു മിനിറ്റിനകം തന്നെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. 26 വര്‍ഷം പഴക്കമുണ്ട് വിമാനത്തിന്.